SHARE

രഞ്ജി ട്രേഫി ഫൈനലിന്റെ ആദ്യ സെഷനില്‍ വിദര്‍ഭയ്ക്ക് മേല്‍ക്കൈ. ടോസ് നേടി ഡല്‍ഹിയെ ബാറ്റിംഗിനയച്ച വിദര്‍ഭയ്ക്ക് ആഗ്രഹിച്ച തുടക്കം തന്നെയാണ് ലഭിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം തന്നെ രഞ്ജി ട്രോഫി ഫൈനല്‍ കളിച്ച പത്തൊമ്പതുകാരന്‍ പേസര്‍ ആദിത്യ താക്കറെയാണ് ഡല്‍ഹിക്ക് പ്രഹരമേല്പിച്ചത്. ഒ

ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഫോമിലുള്ള കുനാല്‍ ചന്ദേലയെ പൂജ്യത്തിന് പുറത്താക്കി ഈ യുവ പേസര്‍. ഫൈസ് ഫസല്‍ ക്യാച്ചെടുത്ത് പുറത്താകുമ്പോള്‍ ഡല്‍ഹി സ്‌കോര്‍ 1-1. തട്ടിയും മുട്ടിയും ആദ്യ ഓവറുകള്‍ അതിജീവിച്ച ഗൗതം ഗംഭീറിന്റെ ഊഴമായിരുന്നു അടുത്തത്. 38 പന്തില്‍ 15 റണ്‍സെടുത്ത മുന്‍ ഇന്ത്യന്‍ ഓപ്പണറെ വീഴ്ത്തിയത് അക്ഷയ് വാങ്കറെ.

മികച്ച ഫോമില്‍ കളിച്ച നിതീഷ് റാണയെ (21) പുറത്താക്കി താക്കറെ ഡല്‍ഹിക്ക് മൂന്നാമത്തെ പ്രഹരവും നല്കി. ഒരുഘട്ടത്തില്‍ മൂന്നിന് 66 റണ്‍സെന്ന നിലയിലായിരുന്നു ഡല്‍ഹി. ചരിത്രത്തിലെ ആദ്യത്തെ രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുന്ന വിദര്‍ഭ നിരയില്‍ ഫൈസ് ഫസലിനൊപ്പം വസീം ജാഫറും കളിക്കുന്നുണ്ട്. കേരളത്തെ തോല്പിച്ചാണ് വിദര്‍ഭ സെമിയിലെത്തിയത്. കര്‍ണാടകയെ നേരിയ മാര്‍ജിനില്‍ തോല്പിച്ച് ഫൈനലിലും.