SHARE

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്സിൽ ഇന്ത്യയ്ക്ക് വൻ ബാറ്റിംഗ് തകർച്ച. 292 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് സ്വന്തമാക്കിയതിന് ശേഷം രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 32 റൺസെടുക്കുമ്പോളേക്ക് 4 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. പാറ്റ് കമ്മിൻസാണ് ഈ 4 വിക്കറ്റുകളും വീഴ്ത്തി ഇന്ത്യയെ വൻ ബാറ്റിംഗ് തകർച്ചയിലേക്ക് തള്ളിയിട്ടത്.

മികച്ച ഒന്നാമിന്നിംഗ്സ് ലീഡുമായി രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 28 റൺസ് വരെ വിക്കറ്റ് നഷ്ടമാകാതെ നീങ്ങി‌. പിന്നീട് അവിശ്വസനീയ തകർച്ചയിലേക്കായിരുന്നു ഇന്ത്യ കൂപ്പുകുത്തിയത്. ആദ്യം വീണത് ഹനുമ വിഹാരി‌. തൊട്ടു പിന്നാലെ അതേ സ്കോറിൽ പുജാരയും, വിരാട് കോഹ്ലിയും മടങ്ങിയതോടെ 28/0 എന്ന നിലയിൽ നിന്ന് 28/3 എന്ന നിലയിലേക്ക് ഇന്ത്യ വീണു. ആദ്യ ഇന്നിംഗ്സിൽ മികച്ച പ്രകടനം നടത്തിയ പുജാരയും, കോഹ്ലിയും രണ്ടാമിന്നിംഗ്സിൽ പുറത്തായത് റണ്ണൊന്നുമെടുക്കാതെ. പിന്നാലെ ബാറ്റിംഗിനിറങ്ങിയ അജിങ്ക്യ രഹാനെ ഒരു റൺസിന് പുറത്താവുക കൂടി ചെയ്തതോടെ ഇന്ത്യ 32/4 എന്ന നിലയിലേക്ക് വീണു.