SHARE

99 റൺസെടുത്ത് ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ് പൊരുതിയിട്ടും ബിഗ് ബാഷ് ലീഗിലെ രണ്ടാം മത്സരത്തിൽ ബ്രിസ്ബെയ്ൻ ഹീറ്റ്സിനെതിരെ മെൽബൺ സ്റ്റാർസിന് പരാജയം. സെഞ്ചുറിക്ക് ഒരു റൺ അകലെ റണ്ണൗട്ടായ സ്റ്റോയ്നിസിനും, 45 റൺസ് നേടിയ ജെയിംസ് ഫോക്നർക്കും പുറമേ മറ്റ് ബാറ്റ്സ്മാന്മാർക്കാർക്കും തിളങ്ങാൻ കഴിയാതിരുന്നതാണ് മെൽബണ് മത്സരത്തിൽ 15 റൺസിന്റെ പരാജയം സമ്മാനിച്ചത്. സ്കോർ : ബ്രിസ്ബെയിൻ ഹീറ്റ്സ് – 206/7 (20 ഓവർ), മെൽബൺ സ്റ്റാർസ് – 191/6 (20 ഓവർ).

207 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ സ്റ്റാർസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർ ബെൻ ഡങ്ക് പൂജ്യനായി പുറത്തായപ്പോൾ ലൂക്ക് റൈറ്റ് 19 റൺസിന് കൂടാരം കയറി. മൂന്നാമനായി ഇറങ്ങിയ കെവിൻ പീറ്റേഴ്സണും, പിന്നാലെ ബാറ്റ് ചെയ്ത ഗ്ലെൻ മാക്സ് വെല്ലും പരാജയപ്പെട്ടപ്പോൾ മത്സരം ജയിപ്പിക്കേണ്ട ഉത്തരവാദിത്വം സ്റ്റോയിനിസിന്റെ ചുമലിലായി. 51 പന്തുകളിൽ നിന്ന് 6 ബൗണ്ടറികളും 6 സിക്സറും അടങ്ങുന്നതാണ് സ്റ്റോയിനിസിന്റെ 99 റൺസ് ഇന്നിംഗ്സ്. ഫോക്നർ 47 റൺസോടെ പുറത്താവാതെ നിന്നു.

നേരത്തെ ആദ്യ ബാറ്റിംഗിനിറങ്ങിയ മെൽബണ് വേണ്ടി ക്യാപ്റ്റൻ ബ്രെണ്ടൻ മക്കല്ലം 40 റൺസെടുത്ത് മികച്ച തുടക്കം നൽകിയപ്പോൾ ജോ ബേൺസിന്റെയും, അലക്സ് റോസിന്റെയും അർദ്ധ സെഞ്ചുറികൾ അവരെ കൂറ്റൻ സ്കോറിലെത്തിക്കുകയായിരുന്നു. ബോളിംഗിലും മെൽബണ് വേണ്ടി തിളങ്ങിയ സ്റ്റോയിനിസ് 4 ഓവറിൽ 38 റൺസ് വഴങ്ങി 3 ബ്രിസ്ബെയിൻ വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.