SHARE

ഐ- ലീ​ഗിൽ റയൽ കശ്മീരിനെതിരെ മോഹൻ ബ​ഗാന് ജയം. എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ബ​ഗാന്റെ ജയം. വിജയത്തോടെ ഐ- ലീ​ഗ് പോയിന്റ് പട്ടികയിൽ ബ​ഗാൻ ഒന്നാമതെത്തി.

കശ്മീരിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യ പകുതി ​ഗോൾരഹിതമായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ അടുത്തടുത്ത മിനിറ്റുകളിൽ നേടിയ രണ്ട് ​ഗോളുകളാണ് ബ​ഗാനെ വിജയത്തിലെത്തിച്ചത്. 72-ാം മിനിറ്റിൽ സ്പാനിഷ് താരം ജോസെബാ ബെയ്റ്റിയയിലൂടെ ബ​ഗാൻ ലീഡെടുത്തു. തൊട്ടടുത്ത മിനിറ്റിൽ തന്നെ മണിപ്പൂരിൽ നിന്നുള്ള നോങ്ഡമ്പാ നോയ്റെമിന്റെ ​ഗോളിൽ ബ​ഗാൻ വിജയമുറപ്പിക്കുകയും മൂന്ന് പോയിന്റ് സ്വന്തമാക്കുകയും ചെയ്തു.

ഇന്നത്തെ വിജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുമായി ബ​ഗാൻ ലീ​ഗിൽ ഒന്നാം സ്ഥാനത്തെത്തി. ഒരു കളി കുറച്ചു കളിച്ച ചർച്ചിൽ ഒമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.