SHARE
ഹാമിൽ(ഇടത്ത്)

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് എടികെ മോഹൻ ബ​ഗാന്റെ സീസണിലെ ആദ്യ വിദേശസൈനിങ്ങായി ബ്രണ്ടൻ ഹാമിലെത്തി. ഓസ്ട്രേലിയൻ സെന്റർ ബാക്കാണ് ഹാമിൽ. ബ​ഗാന് പുറമെ താരത്തിന്റെ ക്ലബായ മെൽബൺ വിക്ടറിയും ഇക്കാര്യം പ്രഖ്യാപിച്ചു.

ബ​ഗാന്റെ ഏഷ്യൻ പ്രതിനിധിയാണ് ഹാമിൽ. ഫ്രീ ട്രാൻസ്ഫറായാണ് ഹാമിലിന്റെ വരവെന്നാണ് കരുതപ്പെട്ടത്. എന്നാൽ ഹാമിലിന് വേണ്ടി ബ​ഗാൻ ട്രാൻസ്ഫർ ഫീ മുടക്കിയെന്നാണ് ഓസ്ട്രേലിയൻ ക്ലബായ വിക്ടറി അറിയിച്ചത്. എന്നാൽ ഈ തുകയെത്രയാണെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല. 29- വയസ് മാത്രം പ്രായമുള്ള ഹാമിൽ, ഏഎഫ്സി ചാമ്പ്യൻസ് ലീ​ഗ് കിരീടമുയർത്തിയ താരം കൂടിയാണ്.

ഏഷ്യൻ താരം സ്ക്വാ‍ഡിൽ നിർബന്ധമാണെങ്കിലും പ്ലേയിങ് ഇലവനിൽ വേണമെന്നത് നിർബന്ധമല്ല. ഈ സാഹചര്യത്തിൽ ഐഎസ്എൽ ക്ലബുകൾ ഏഷ്യൻ താരങ്ങളുടെ കാര്യത്തിൽ വലിയ പ്രധാന്യം കൊടുക്കാറുമില്ല. മിക്കവാറും ഫ്രീ ട്രാൻസ്ഫറുകളുമാകും. എന്നാലിക്കുറി ബ​ഗാൻ, ഹാമിലിനായി പണം മുടക്കിയതോടെ ക്ലബിന്റെ പ്ലേയിങ് ഇലവനിൽ താരത്തിന് നിർണായക സ്ഥാനമുണ്ടാകുമെന്നാണ് സൂചന. സ്പാനിഷ് താരം ടിരി പരുക്കിന്റെ പിടിയിലായതിനാൽ ആ സ്ഥാനത്തേക്ക് ഹാമിലെത്തുമെന്നും സൂചനയുണ്ട്.