SHARE

ഒട്ടേറെ ക്ലബുകൾ പിന്നാലെ കൂടിയിരുന്ന മോഹൻബ​ഗാന്റെ യുവതാരം എസ്.കെ.സഹിൽ എവിടേക്കും പോകുന്നില്ല. എ.ടി.കെയും ബ​ഗാനും തമ്മിൽ ലയിച്ച് രൂപംകൊണ്ട് എ.ടി.കെ.മോഹൻ ബ​ഗാനിൽ സഹിൽ തുടരും. മൂന്ന് വർഷത്തേക്കാണ് ഈ മധ്യനിരതാരം കരാർ പുതുക്കിയത്. ക്ലബ് തന്നെ ഇക്കാര്യം അറിയിച്ചു.

20-കാരനായ സഹിൽ ബ​ഗാന്റെ അക്കാദമി താരമാണ്. കഴിഞ്ഞ സീസണിൽ നടത്തിയ മിന്നുന്ന പ്രകടനത്തോടെയാണ് സ​ഹിൽ ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ ഇടയിൽ ശ്രദ്ധേയനായത്. ബ​ഗാൻ ഐ-ലീ​ഗിൽ കിരീടമുയർത്തിയപ്പോൾ 16 മത്സരങ്ങളിലും കളിച്ചിരുന്നു സഹിൽ. ബ​ഗാൻ പരിശീലകനായിരുന്ന കിബു വിക്കുന ഇക്കുറി കേരളാ ബ്ലാസ്റ്റേഴ്സിലേക്കെത്തിയപ്പോൾ സ​ഹിലിനെ ഒപ്പം കൂട്ടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാലിപ്പോൾ താരം കരാർ പുതുക്കിയതോടെ മറ്റ് പല ക്ലബുകളുടേയും പ്രതീക്ഷ അസ്തമിച്ചു.

-Advertisement-

ബ​ഗാനിലെ താരങ്ങളെ നിലനിർത്തുന്ന കാര്യത്തിൽ പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസിന് വലിയ താൽപര്യമില്ലായിരുന്നു. എന്നാൽ അദ്ദേഹവും സഹിലിനെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മൂന്ന് വർഷം എന്ന ദീർഘ കാരാർ സഹിലിന് ലഭിക്കുന്നത്.