SHARE

വെയിൽസ് സൂപ്പർതാരം ​ഗാരത് ബെയിൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ താരമായ ബെയിലിനെ ലോണിൽ സ്വന്തമാക്കാനുള്ള അവസാന വട്ട ശ്രമങ്ങളിലാണ് ടോട്ടനം ഹോട്സ്പർസ്. ബെയിൽ മുമ്പ് ആറ് വർഷത്തോളം കളിച്ച ക്ലബാണ് ടോട്ടനം

റയൽ മഡ്രിഡിൽ പരിശീലകൻ സിനദിൻ സിദാനുമായി ഇടഞ്ഞതോടെ ബെയിൽ എപ്പോൾ പുറത്തേക്കുപോകുമെന്നതായിരുന്നു ആരാധകർ അറിയാൻ കാത്തിരുന്നത്. എന്നാൽ വൻ പ്രതിഫലമാണ് ബെയിലിനെ സ്വന്തമാക്കുന്നതിൽ നിന്ന് പല ക്ലബുകളേയും തടഞ്ഞത്. ഇതോടെയാണ് താരത്തെ ലോണിൽ വിടാമെന്ന തീരുമാനം റയൽ സ്വീകരിച്ചത്. അങ്ങനെയാണ് ഒരു സീസൺ ബെയിലിനെ ലോണലെത്തിക്കാൻ ടോട്ടനം ശ്രമം നടത്തുന്നത്.

-Advertisement-

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ലണ്ടനിലും മഡ്രിഡിലുമുള്ള നിയമവിദ​ഗ്ദർ വായ്പാ കരാർ തയ്യാറാക്കുന്ന തിരിക്കിലാണ്. ബെയിലിന്റെ പ്രതിഫലം പൂർണമായി നൽകാൻ ടോട്ടനം തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ കരാർ ഉറപ്പാണെെന്ന പ്രതീക്ഷയിലാണ് ഇരുക്ലബുകളും.

ബെയിലിന്റെ ടോടനത്തിലേക്കുള്ള കൂടുമാറ്റം ഉറപ്പാണെന്ന് പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റ് ഫാബ്രിസിസോയ റൊമാനോയും ട്വീറ്റ് ചെയ്തു. താൻ ടോട്ടനത്തിലേക്ക് പോകുകയാണെന്ന് റയലിലെ സഹതാരങ്ങളോട് ബെയിൽ പറഞ്ഞുകഴിഞ്ഞതായും റൊമാനോ അറിയിച്ചു.