SHARE

റയൽ മഡ്രിഡിൽ ഒന്നിച്ചുകളിച്ച സൂപ്പർ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ​ഗാരത് ബെയ്ലും. ഇക്കുറി റൊണാൾഡോ യുവന്റസിലേക്ക് പോയതോടെയാണ് ഈ മുന്നേറ്റക്കൂട്ടുകെട്ട് പിരിയുന്നത്. ഇതിനിടയിൽ പലപ്പോഴും റൊണാൾഡോയും ബെയിലും തമ്മിൽ പ്രശനങ്ങളുണായിരുന്നതായി വാർത്തകൾ വരികയും ചെയ്തിരുന്നു

ട്രാൻസ്ഫർ തുകയിൽ അക്കാലത്ത് റിക്കാർഡുകൾ സ്വന്തമാക്കിയാണ് ഇരുവരും റയൽ മഡ്രിഡിലെത്തിയത്. തുടർന്ന് റയലിൽ ഇരുവരും തമ്മിൽ ടീമിലെ സ്ഥാനത്തിന്റെ പേരിൽ അകൽച്ചുണ്ടെന്നായിരുന്നു വാർത്തകൾ. റൊണാൾഡോയുടെ പ്രഭാവത്തിൽ ബെയിലിന്റെ മികച്ച പ്രകടനങ്ങൾ പോലും മങ്ങിപ്പോയതിൽ താരത്തിന് അസംതൃപ്തിയുണ്ടായിരുന്നതായാണ് സംസാരങ്ങൾ. എന്നാൽ റൊണാൾഡോ ക്ലബ് വിട്ട് ഏറെനാളുകൾക്ക് ശേഷം, അത്തരത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബെയിൽ

അസാമാന്യ മികവുള്ള കളിക്കാരനാണ് റൊണാൾഡോ, അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിഞ്ഞ നിമിഷങ്ങളൊക്കെ ഞാൻ ശരിക്കും ആസ്വദിച്ചിരുന്നു. ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലായിരുന്നു, പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കുകയായിരുന്നു ചില മാധ്യമങ്ങൾ, ബെയിൽ പറഞ്ഞു.