SHARE

ഈ വർഷത്തെ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വിഖ്യാതമായ ബാലൺ ദി ഓര് പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം രാത്രി ഒരു മണിയോടെയാണ് ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകുക

പുരുഷ വിഭാ​ഗത്തിൽ സൂപ്പർ താരങ്ങളായ ലയണൽ മെസി, വിർജിൽ വാൻ ഡൈക്ക് എന്നിവർക്കാണ് സാധ്യത കൂടുതൽ. മെസിയാണ് വിജയിയാകുന്നതെങ്കിൽ ആറാം ബാലൺ ദി ഓർ എന്ന നേട്ടത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടക്കാനാകും. ലിവർപൂളിനായും നെതർലൻഡ്സ് ദേശീയ ടീമിനായും നടത്തിയ ശ്രദ്ധേയ പ്രകടനമാണ് വാൻ ഡൈക്കിന്റെ സാധ്യത ഉയർത്തുന്നത്. വാൻ ഡൈക്ക് പുരസ്കാരം നേടിയാൽ 2006-ൽ ഫാബിയോ കന്നവാരോ നേടിയ ശേഷം ആദ്യമായൊരു പ്രതിരോധതാരം ബാലൺ ദി ഓർ ജേതാവാകും.

-Advertisement-

ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, മുഹമ്മദ് സാല, കെയ്ലിൻ എംബാപെ, അലിസൻ തുടങ്ങിയവരുടെ പേരുകളും സാധ്യതാ പട്ടികയിലുണ്ട്.

വനിതാ വിഭാ​ഗത്തിൽ കഴിഞ്ഞ വർഷമാണ് ബാലൺ ദി ഓർ ഏർപ്പെടുത്തിയത്. നോർവെ താരം അഡ ഹെ​ഗർബർ​ഗായിരുന്നു കഴിഞ്ഞ വർഷത്തെ വിജയി. ഇക്കുറി അമേരിക്കൻ താരങ്ങളായ മേ​ഗൻ റാപ്പീനോ, അലക്സ് മോർ​ഗൻ, ഇം​ഗ്ലീഷ് താരം ലൂസി ബ്രോൺസ് തുടങ്ങിയവരുടെ പേരുകൾക്കാണ് മുൻതൂക്കം.