ഫുട്ബോളിലെ മികച്ച ഗോളിയ്ക്കും ഇനി മുതല്‍ പുരസ്കാരം നല്‍കും. മികച്ച കളിക്കാരന് ലഭിക്കുന്ന ബാലന് ഡി ഓര് പുരസ്കാരത്തിനൊപ്പമാവും ഈ ഇനത്തില ജേതാവിനെയും നിശ്ചയിക്കുക. യാഷിന് ട്രോഫി എന്നാവും ഈ പുസ്കാരം അറിയപ്പെടുക.
ബാലന് ഡി ഓര് പുരസ്കാരം നേടിയ ഗോളി ലെവ് യാഷിന്റെ ഓര്‍മ്മയ്ക്കായാണ് ഈ പുരസ്കാരത്തിന് യാഷിന് ട്രോഫി എന്ന പേരു നല്‍കിയിരിക്കുന്നത്. അക്കാലത്ത് ഫിഫ വേള്‍ഡ് പ്ലയര്‍ ഓഫ് ദി ഇയര്‍ എന്ന പേരിലായിരുന്നു അവാര്‍ഡ്. മികച്ച വനിതാ താരത്തിനുള്ള ബാലന് ഡി ഓറിനു പുറമേയാണ് ഇപ്പോള്‍ മികച്ച ഗോളിയ്ക്കും അവാര്‍ഡ് നല്‍കാനുള്ള തീരുമാനം.
മൂന്ന് വിഭാഗങ്ങളിലുമുള്ള ഈ വര്‍ഷത്തെ ബാലന് ഡി ഓര് പുരസ്കാരത്തിനുള്ള സാധ്യത പട്ടിക ഒക്ടോബര്‍ 21 ന് ഫിഫ പുറത്തു വിട്ടേയ്ക്കും. ഡിസംബര്‍ രണ്ടിനു നടക്കുന്ന ചടങ്ങിലാവും വിജയിയെ പ്രഖ്യാപിക്കുക. ദേശീയ ടീം ക്യാപ്റ്റന്മാര്, പരിശീലകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാവും വിജയിയെ തെരഞ്ഞെടുക്കുക.