SHARE

ക്ലബുകളിലേക്ക് കൂടുമാറുന്നതിൽ യതൊരു മടിയുമില്ലാത്ത കളിക്കാരനാണ് ഇറ്റലിയുടെ മരിയോ ബലോട്ടെല്ലി. 28 വയസ് മാത്രം പ്രായമുള്ള ബലോട്ടെലിയുടെ പന്ത്രണ്ട് വർഷം മാത്രം നീണ്ട കരിയറിൽ ഇതുവരെ കളിച്ചത് ഏഴ് ക്ലബുകൾക്കായാണ്. ഏറ്റവുമൊടുവിൽ ഫ്രഞ്ച് ക്ലബ് മാഴ്സെയുമായാണ് ബലോട്ടെല്ലി കരാറിലെത്തിയത്.

ബുധനാഴ്ചയാണ് ഫ്രഞ്ച് ക്ലബ് തന്നെയായ നൈസിൽ നിന്ന് ബലോട്ടെല്ലി മാഴ്സെയിലെത്തിയത്. 2016-ൽ നൈസിലെത്തിയ ബലോട്ടെല്ലിക്ക് സീസൺ അവസാനം വരെ കരാർ ഉണ്ടായിരുന്നു. എന്നാൽ പരിശീലകനായിരുന്ന പാട്രിക്ക് വിയേരയുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് കരാർ നേരത്തെ റദ്ദാക്കുകയായിരുന്നു. ഡിസംബർ നാലിനാണ് ബലോട്ടെല്ലി അവസാനമായി നൈസിനായി കളിച്ചത്. നൈസിനായി ഇതുവരെ 76 മത്സരങ്ങൾ കളിച്ച ബലോട്ടെല്ലി 43 ​ഗോളുകളും നേടിയിരുന്നു

-Advertisement-

ഇറ്റാലിയൻ ക്ലബായ ലുമെസിനെയിൽ കളിച്ചുതുടങ്ങിയ ബലോട്ടെല്ലി അധികം വൈകാതെ തന്നെ ഇന്റർ മിലാനിലെത്തി. തുടർന്ന് ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി, ഇറ്റാലിയൻ ക്ലബ് തന്നെയായ എ.സി.മിലാൻ, ഇം​ഗ്ലീഷ് ക്ലബ് ലിവർപൂൾ എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്. ഇന്റർ മിലാനൊപ്പം ചാമ്പ്യൻസ് ലീ​ഗും സെരി എയും നേടിയ ബലോട്ടെല്ലി, സിറ്റിക്കൊപ്പം പ്രീമിയർ ലീ​ഗും നേടി.