SHARE

വിവാദങ്ങൾ നിറഞ്ഞുനിൽക്കുന്ന കരിയറാണ് ഇറ്റാലിയൻ ഫോർവേഡ് മരിയോ ബലോട്ടെല്ലിയുടേത്. കളിക്കളത്തിലെ വിവാദസംഭവങ്ങൾക്കൊപ്പം ഒരു ക്ലബിലുമുറച്ചുനിൽകാത്ത ബലോട്ടെല്ലിയുടെ ശൈലി നിരന്തരം വിമർശിക്കപ്പെടുന്നുണ്ട്. എന്നാൽ ഇതിനിടയിലും തന്റെ ജോലിയായ ​ഗോൾവേട്ട മനോഹരമായി നടത്തുന്നുണ്ട് ഈ ഇറ്റലിക്കാരൻ

ഫ്രഞ്ച് ക്ലബായ നൈസിൽ നിന്ന് ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് മറ്റൊരു ഫ്രഞ്ച് ക്ലബായ മാഴ്സെയിൽ ബലോട്ടെല്ലിയെത്തുന്നത്. ജനുവരി 25-ന് ലിലെക്കെിതിരായ മത്സരത്തിൽ പകരക്കരാനായി ഇറങ്ങി മാഴ്സെ അരങ്ങേറ്റം കുറിച്ച ബലോട്ടെല്ലി, ​ഗോളടിച്ചുകൊണ്ടാണ് വരവറിയിച്ചത്. തുടർന്ന് ഇതുവരെ ബലോട്ടെല്ലിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ക്ലബിനായി ഇതുവരെ ഏഴ് മത്സരങ്ങൾ കളിച്ച ബലോട്ടെല്ലി അഞ്ച് ​ഗോളടിച്ചു. ഏറ്റവുമൊടുവിൽ മുൻ ക്ലബായ നൈസിനെതിരേയും വലകുലുക്കി

നൈസിനായി കഴിഞ്ഞ സീസണിൽ‍ 38 മത്സരങ്ങളിൽ നിന്ന് 26​ ​ഗോൾ നേടി മിന്നുന്ന ഫോമിലായിരുന്നു ബലോട്ടെല്ലി. എന്നാൽ ക്ലബിന്റെ പുതിയ പരിശീലകനായി പാട്രിക്ക് വിയേര എത്തിയതോടെ ബലോട്ടെല്ലിയുമായി ഇടഞ്ഞു. തുടർന്ന് ടീമിൽ അവസരം നഷ്ടമായതോടെയാണ് ക്ലബ് വിട്ടത്.