SHARE

കാമറൂൺ സ്ട്രൈക്കെർ റാഫേൽ എറിക്ക് മെസ്സി ബൗളി കേരളാ ബ്ലാസ്റ്റേഴ്‌സിൽ. ഇടങ്കാലൻ കളിക്കാരനായ മെസ്സി ബൗളി സെന്റർ ഫോർവേഡ് പൊസിഷനിലേക്കാകും എത്തുക.

27-വയസുകാരനായ മെസ്സി 2013-ൽ എഫ്എപി യാഉണ്ടേയിലാണ് കരിയർ ആരംഭിച്ചത്. തുടർന്ന് എ.പി.ഇ.ജെ.ഇ.എസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോൻ യാഉണ്ടേ എന്നീ ടീമുകളിൽ കളിച്ചിട്ടുണ്ട്. 2016-ലെ കാമറൂണിയൻ കപ്പ് നേടിയ എ.പി.ഇ.ജെ.ഇ.എസ് അക്കാദമി ടീമം​ഗമായിരുന്നു മെസ്സി. 2013, 2017, 2018 വർഷങ്ങളിൽ കാമറൂൺ ദേശീയ ടീമിലും അംഗമായിരുന്ന മെസ്സിക്ക് ചൈനീസ്, ഇറാനിയൻ ലീഗുകൾ കളിച്ച പരിചയ സമ്പത്തും തുണയാകും.

“ഞങ്ങൾക്കിപ്പോൾ ഞങ്ങളുടെ സ്വന്തം “മെസ്സി” ഉണ്ട്. ഒഗ്‌ബെച്ചേയിക്കൊപ്പം മുൻനിരയിലും ഇടത് വിങ്ങിലും ഒരുപോലെ കളിക്കാൻ കഴിയുന്ന സ്‌ട്രൈക്കറാണ് അദ്ദേഹം. ടീമിന് കൂടുതൽ ശക്തി നൽകുകയും ഞങ്ങളുടെ ആക്രമണ ഗെയിം പ്ലാനിൽ വൈവിധ്യത്തെ പ്രാപ്തമാക്കുകയും ചെയ്യുന്ന ടീമിലെത്തിയതിൽ വളരെ സന്തോഷമുണ്ട് , കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഹെഡ് കോച്ച് ഈൽകോ ഷട്ടോരി പറയുന്നു.

“സീസണിലെ ലക്ഷ്യങ്ങൾ എന്താണെന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു ക്ലബിൽ ചേരുന്നതിലുള്ള ആവേശത്തിലാണ് ഞാൻ. ഇന്ത്യയിൽ ഏറ്റവും വലുതും വികാരഭരിതരുമായ ആരാധക വൃന്ദമുള്ള ഒരു കുടുംബത്തിന്റെ ഭാഗമാകുക എന്നതതിൽ സന്തോഷവാനാണ്. സീസൺ ആരംഭിക്കാൻ കാത്തിരിക്കുകയാണ് ഞാൻ”, മെസ്സി വ്യക്തമാക്കി.