SHARE

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ബംഗ്ലാദേശ് ടീമിലേക്ക് സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുന്നു. പരിക്കുമൂലം ഏഷ്യാകപ്പിന്റെ അവസാന മത്സരങ്ങളിലും സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിലും കളിക്കാതിരുന്ന തമീം ഇക്ബാലും ഷക്കീബ് അല്‍ഹസനും ടീമിലിടം പിടിച്ചു. ഡിസംബര്‍ ഒന്‍പതിനാണ് മൂന്നു മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്.

മഷഫഫി മൊര്‍ത്താസ നയിക്കുന്ന ടീമില്‍ പ്രമുഖ താരങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. ഏഷ്യാകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെയാണ് തമീമിന് പരിക്കേല്ക്കുന്നത്. അതിനുശേഷം വിശ്രമത്തിലായിരുന്നു ഇടംകൈയന്‍ ഓപ്പണര്‍. ഷക്കീബാകട്ടെ ജനുവരിയില്‍ കൈവിരലിനേറ്റ പരിക്കിന് ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലായിരുന്നു. ഞായറാഴ്ച അവസാനിച്ച ടെസ്റ്റ് പരമ്പരയിലാണ് ടീമിലേക്ക് മടങ്ങിയെത്തിയത്.

ടീം മഷഫഫി മൊര്‍ത്താസ (ക്യാപ്റ്റന്‍) തമീം ഇക്ബാല്‍, ഇമ്രുല്‍ കൈസ്, സൗമ്യ സര്‍ക്കാര്‍, ലിട്ടണ്‍ദാസ്, ഷക്കീബ് അല്‍ഹസന്‍, മുഷ്ഫിക്കര്‍ റഹീം, മഹമ്മദുള്ള, റൂബല്‍ ഹൊസൈന്‍, മുസ്താഫിസുര്‍ റഹ്മാന്‍, മെഹദി ഹസന്‍, നസ്മുള്‍ ഇസ്ലാം, മുഹമ്മദ് മിഥുന്‍, സൈഫ് ഉദിന്‍, അബു ഹൈദര്‍ റോണി, അരിഫുള്‍ ഹഖ്.