SHARE

മെയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് വേണ്ടി കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശ് പുതിയ ജേഴ്‌സി പുറത്തുവിട്ടത്. എന്നാല്‍ വലിയ വിവാദമാണ് ജേഴ്‌സി പ്രകാശനം ബംഗ്ലാ ക്രിക്കറ്റ് ലോകത്ത് സൃഷ്ടിച്ചത്. ഹോം ജേഴ്‌സി മുഴുവന്‍ പച്ച നിറത്തിലായതാണ് വിവാദത്തിന് കാരണമായത്. ബംഗ്ലാദേശ് ജേഴ്‌സിയില്‍ സാധാരണ ഉണ്ടാവാറുള്ള ചുവപ്പു നിറം ഇല്ലാതിരുന്നതും, ജേഴ്‌സ് പാകിസ്ഥാനോട് സമാനമായതും വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തി.

സംഭവം വിവാദമായതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുല്‍ ഹസന്‍ ജേഴ്‌സിയില്‍ മാറ്റം വരുത്തുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ചുവപ്പു നിറം ജേഴ്‌സിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്. ബംഗ്ലാദേശിലെ ക്രിക്കറ്റ് മാധ്യമ പ്രവര്‍ത്തകനായ സൈഫ് ഹസ്‌നത്താണ് ഇപ്പോള്‍ പുതിയ ജേഴ്‌സിയുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. പുതിയ ജേഴ്‌സി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് ബംഗ്ലാദേശ് ആരാധകര്‍. ജൂണ്‍ 2ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ ലോകകപ്പ് മത്സരം.