SHARE

ന്യൂസിലൻഡിലെ ഹെഗ്ലി പാർക്കിന് സമീപമുള്ള മുസ്ലീം പള്ളിയിൽ വെടിവെയ്പ്പ്. ഉച്ച സമയത്ത് പള്ളിയിൽ കടന്ന് കയറിയ ആക്രമി അതിനുള്ളിലുണ്ടായിരുന്നവർക്കെതിരെ വെടിയുതിർക്കുകയായിരുന്നു‌. ന്യൂസിലൻഡ് പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ ചില താരങ്ങളും ഈ സമയം പള്ളിക്ക് സമീപമുണ്ടായിരുന്നു‌. എന്നാൽ ബംഗ്ലാ താരങ്ങളെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്‌.

ഹാഗ്ലി ഓവലിന് സമീപമുള്ള അൽ നൂർ പള്ളിയിൽ മാർച്ച് 15-ം തീയതി പ്രാദേശിക സമയം 1.45 നാണ് വെടിവെയ്പ്പുണ്ടായത്. തമീം ഇഖ്ബാലടക്കമുള്ള ബംഗ്ലാദേശ് ടീമിലെ ചില താരങ്ങൾ ഈ‌സമയം പള്ളിയ്ക്ക് സമീപമുണ്ടായിരുന്നു. നിരവധി പേർക്ക് ആക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. എന്നാൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളെല്ലാം സുരക്ഷിതരാണെന്ന് അവരുടെ സൂപ്പർ താരം തമീം ഇഖ്ബാൽ ട്വിറ്ററിലൂടെ അറിയിച്ചു. അതേ സമയം ക്രിക്കറ്റ് ലോകത്തിന് വലിയ ഞെട്ടലാണ് ഈ‌ സംഭവം സമ്മാനിച്ചിരിക്കുന്നത്.