SHARE

നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ പരാജയപ്പെട്ട ടീമിൽ മാറ്റം വരുത്താതെയാണ് ബംഗ്ലാദേശ് ഇന്നത്തെ മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഇന്ത്യയ്ക്കെതിരെ ജയിച്ച ടീമിനെ ശ്രീലങ്കയും നിലനിർത്തി. മഴ ഭീഷണിയുടെ നിഴലിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്. വൈകിത്തുടങ്ങിയ മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 2 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 24 റൺസെന്ന നിലയിലാണ് ലങ്ക.

ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ശ്രീലങ്കയാണ് പരമ്പരയിലെ പോയിന്റ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. ആറാം തീയതി നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയ്ക്കെതിരെ ലങ്കൻ വിജയം. മാർച്ച് എട്ടിന് നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.