SHARE

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ബംഗ്ലാ നിര ഇന്നിറങ്ങുന്നത്. സൈഫുദീൻ, മൊസാദക് ഹൊസൈൻ എന്നിവർ ടീമിലെത്തിയപ്പോൾ, റൂബൽ ഹൊസൈനും, സബ്ബീർ റഹ്മാനും പുറത്തായി. അഫ്ഗാനിസ്ഥാൻ ടീമിലുമുണ്ട് രണ്ട് മാറ്റങ്ങൾ. അഫ്താബ് അലം, ഹസ്രത്തുള്ള സസായ് എന്നിവർ ടീമിൽ നിന്ന് പുറത്തായി. ദൗലത്ത് സദ്രാൻ, ഷെൻ വാരി എന്നിവരാണ് പകരമെത്തിയത്.

അഫ്ഗാനിസ്ഥാൻ – ഗുൽബാദിൻ നയിബ്, ഷെൻവാരി, റഹ്മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, അസ്ഗർ അഫ്ഗാൻ, നബി, നജീബുള്ള സദ്രാൻ, ഇക്രം അലി, റാഷിദ് ഖാൻ, ദൗലത് സദ്രാൻ, മുജീബുർ റഹ്മാൻ.

ബംഗ്ലാദേശ് – തമീം ഇഖ്ബാൽ, സൗമ്യ സർക്കാർ, ഷക്കീബ് അൽഹസൻ, മുഷ്ഫിഖുർ റഹീം, ലിട്ടൺ ദാസ്, മഹ്മുദുള്ള, മൊസാദക് ഹൊസൈൻ, സൈഫുദ്ദീൻ, മെഹിദി ഹസൻ, മൊർത്താസ, മുസ്താഫിസുർ റഹ്മാൻ.