SHARE

ബംഗ്ലാദേശ് ടീമിന്റെ പുതിയ നായകനെ ഉടന്‍ പ്രഖ്യാപിച്ചേക്കും. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇക്കര്യം സ്ഥിരീകരിച്ചത്. സിംബാബ്‌വേ പരമ്പര കഴിയുന്നതോടെ നിലവിലെ നായകന്‍ മൊര്‍തസയെ മാറ്റാനാണ് നീക്കം. 2023 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമാണ് തീരുമാനം.

പുതിയ നായകന് ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ ലോകകപ്പിനു മുമ്പ് ആവശ്യമായ സമയം വേണമെന്നുള്ളതിനാലാണ് ഉടന്‍ തന്നെ പുതിയ നായകനെ തെരഞ്ഞെടുക്കാന്‍ ബോര്‍ഡ് ഒരുങ്ങുന്നത്. ഫിറ്റ്‌നസും ഫോമും നിലനിര്‍ത്തിയാല്‍ മൊര്‍താസിന് ഇനിയും ടീമിനായി കളിക്കാനാകുമെന്ന് ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ഇതിനു മുമ്പ് മുഴുവന്‍ ഫിറ്റ്‌നസുമില്ലാതെ താരം കളിച്ചിട്ടുണ്ടാവാമെന്നും എന്നാല്‍ ഇനിയത് നടക്കില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ പറഞ്ഞു. മഷ്‌റഫെ മൊര്‍താസയുടെ കീഴില്‍ ബംഗ്ലാദേശ് 85 എകദിനങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതില്‍ 47 മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട്.