SHARE

2020 സീസൺ കരീബിയൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സിനെ ആറ് റൺസിന് കീഴടക്കി ബാർബഡോസ് ട്രിഡന്റ്സ്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാർബഡോസ് നിശ്ചിത 20 ഓവറിൽ 153/9 എന്ന പൊരുതാവുന്ന സ്കോർ നേടിയപ്പോൾ, സെന്റ് കിറ്റ്സിന് 20 ഓവറുകളിൽ 147/5 വരെയെത്താനേ കഴിഞ്ഞുള്ളൂ.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങാൻ നിർബന്ധിതരായ ബാർബഡോസ് 38 റൺസെടുത്ത നായകൻ ജേസൺ ഹോൾഡറുടേയും, 37 റൺസ് നേടിയ മേയേഴ്സിന്റെയും ബാറ്റിംഗ് മികവിലാണ് 153/9 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്.

154 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സെന്റ് കിറ്റ്സിന് 41 റൺസ് നേടിയ ജോഷ്വ ഡിസിൽ വയുടേയും, 34 റൺസെടുത്ത ബെൻ ഡങ്കിന്റേയും ബാറ്റിംഗാണ് കരുത്തായത്‌. ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തിൽ അവസാന 6 പന്തുകളിൽ 20 റൺസായിരുന്നു സെന്റ് കിറ്റ്സിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ കണിശതയോടെ പന്തെറിഞ്ഞ മേയേഴ്സ് വെറും 6 റൺസ് മാത്രം വിട്ടു കൊടുത്ത് ബാർബഡോസിന് 13 റൺസ് ജയം സമ്മാനിക്കുകയായിരുന്നു.