SHARE

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണയും ഇറ്റാലിയൻ ക്ലബ് യുവന്റസും തമ്മിൽ ട്രാൻസ്ഫർ ജാലകത്തിൽ മത്സരത്തിന് വഴിതെളിയുന്നു. നെതർലൻഡ്സ് ക്ലബ് അയാക്സിന്റെ പ്രതിരോധതാരം സെർജിന്യോ ഡെസ്റ്റിനായാണ് വൻ ക്ലബുകളുടെ മത്സരം. ഇറ്റാലിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അമേരിക്കൻ റൈറ്റ് ബാക്കാണ് ഡെസ്റ്റ്. 2022 വരെ താരത്തിന് അയാക്സുമായി കരാറുമുണ്ട്. എന്നാൽ 20 ദശലക്ഷം യൂറെ എന്ന തുക ലഭിച്ചാൽ ഡെസ്റ്റിനെ വിൽക്കാൻ അയാക്സ് തയ്യാറാണ്. ഈ സാഹചര്യത്തിലാണ് രണ്ട് വൻ ക്ലബുകളുടെ മത്സരം. യുവാൻ ക്വാഡ്രാഡോയ്ക്ക് പ്രായമാകുകയും ജാവോ കാൻസെലോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുകയും ചെയ്തോടെയാണ് യുവന്റസ് പുതിയ റൈറ്റ് ബാക്കിനെ തേടുന്നത്. പോർച്ചു​ഗീസ് താരം നെൽസൻ സെമാഡോ തുടരുമോയെന്ന് ഉറപ്പില്ലാത്ത അവസ്ഥയിലാണ് ബാഴ്സ ഡെസ്റ്റിന് പിന്നാലെ കൂടിയിരിക്കുന്നത്.

-Advertisement-

നെതർലൻഡ്സിൽ ജനിച്ചെങ്കിലും പിതാവിന്റെ നാടായ അമേരിക്കയ്ക്കായാണ് ഡെസ്റ്റ് കളിക്കുന്നത്. 2016-ൽ അമേരിക്കയുടെ യൂത്ത് ടീമിൽ അരങ്ങേറിയ ഡെസ്റ്റ് സീനിയർ ടീമിനായി ഇതുവരെ മൂന്ന് തവണ ജേഴ്സിയണിഞ്ഞു.