SHARE

സ്ലോവാക്യയുടെ സൂപ്പർ പ്രതിരോധതാരം മിലൻ സ്ക്രിനിയറിനെ സ്വന്തമാക്കാൻ ശ്രമങ്ങളുമായി സ്പാനിഷ് ക്ലബുകളായ റയൽ മഡ്രിഡും ബാഴ്സലോണയും. നിലവിൽ ഇന്റർ മിലാൻ താരമായ സ്ക്രിനിയറിന്റെ ഏജന്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ററിന്റെ പ്രതിരോധക്കോട്ടയിലെ ഉറച്ച കരുത്താണ് സ്ക്രിനിയർ. സീസണിലിതുവരെ 35 മത്സരങ്ങൾ ഇറ്റാലിയൻ ക്ലബിനായി സ്ക്രിനിയർ കളിച്ചു. യൂറോപ്പിലെ തന്നെ മികച്ച പ്രതിരോധതാരങ്ങളിലൊരാളായി ഇതിനകം തന്നെ വിശേഷിപ്പിക്കപ്പെടുന്ന സ്ക്രിനിയറും വൻ ക്ലബുകളിലേക്ക് ഒരു നീക്കത്തിന് ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. ഇതിനിടയിലാണ് സ്പാനിഷ് ക്ലബുകളുടെ താൽപര്യം വെളിപ്പെടുത്തി ഏജന്റ് രം​ഗത്തെത്തിയത്

രണ്ട് ടീമുകളും ഇന്റർ മിലാനുമായി ചർച്ച തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം തന്നെ ഇം​ഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയും മിലൻ സ്ക്രിനിയറിനായി ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. സ്ലോവാക്യൻ ദേശീയ ടീമിനായി ഇതിനകം 24 മത്സരങ്ങളും സ്ക്രിനിയർ കളിച്ചിട്ടുണ്ട്