SHARE

സ്പാനിഷ് ലീ​ഗിൽ ബാഴ്സലോണയ്ക്ക് മിന്നും ജയം. എതിരില്ലാത്ത മൂന്ന് ​ഗോളിന് ഐബറിനെയാണ് നിലവിലെ ജേതാക്കൾ വീഴ്ത്തിയത്. ഐബറിന്റെ മൈതാനത്തായിരുന്നു മത്സരം.

ബാഴ്സ മുന്നേറ്റനിരയിലെ മൂവരും ​ഗോളടിച്ച മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ 13-ാം മിനിറ്റിൽ ഫ്രഞ്ച് താരം അന്റോയിൻ ​ഗ്രീസ്മെനായിരുന്നു ബാഴ്സയുടെ ആദ്യ ​ഗോൾ നേടിയത്. പിന്നീട് 58-ാം മിനിറ്റിൽ ലയണൽ മെസി ബാഴ്സയുടെ ലീഡുയർത്തി. എട്ട് മിനിറ്റുകൾക്ക് ശേഷം മുൻനിരയുടെ ക്വോട്ട തികച്ച ലൂയിസ് സുവാരസും ഐബർ വലകുലുക്കി.

പതിവുപോലെ സുവാരസിന്റെ ​ഗോളിന് മെസിയായിരുന്നു വഴിയൊരുക്കിയത്. മെസിയുടെ ​ഗോളിന് അസിസ്റ്റ് ​ഗ്രീസ്മെന്റെ വകയും. ​ഗ്രീസ്മെന്റ് ​ഗോളിന് വഴിയൊരുക്കിയത് പ്രതിരോധതാരം ക്ലെമന്റ് ലെങ്ലെറ്റായിരുന്നു.