SHARE

അത്‌ലറ്റിക്കോ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തി ലാലിഗയില്‍ ബാഴ്‌സയുടെ മുന്നേറ്റം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബാഴസ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. ഇരു ടീമുകളും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്‌കോര്‍ ബോര്‍ഡ് മാത്രം അനങ്ങിയില്ല.

എന്നാല്‍ രണ്ടാം പകുതിയില്‍ 86-ാം മിനിട്ടില്‍ സൂപ്പര്‍ താരം ലെയണല്‍ മെസ്സി തന്നെ ബാഴ്‌സയുടെ രക്ഷകനായി മാറുകയായിരുന്നു. സ്വന്തം സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ ആര്‍ത്തിരമ്പിയ മാഡ്രിഡ് ആരാധകരെ നിശബ്ദരാക്കിയ മെസ്സി ലക്ഷ്യം കാണ്ടു.

-Advertisement-

ഈ വിജയത്തോടെ 14 കളികളില്‍ നിന്നും 31 പോയിന്റുമായി ബാഴ്‌സ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. റയല്‍ മാഡ്രിഡിനും 31 പോയിന്റുകളാണ് ഉള്ളതെങ്കിലും ഗോള്‍ ഡിഫ്രന്‍സാണ് ഇവര്‍ രണ്ടാമതാകാന്‍ കാരണം. 25 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് ആറാം സ്ഥാനത്താണ്.