SHARE

യുവേഫ വനിത ചാമ്പ്യന്‍സി ലീഗ് മത്സരത്തില്‍ ബാഴ്‌സലോണയ്ക്കു വിജയം. രണ്ടാം പാദ മത്സരത്തില്‍ യുവന്റസിനെയാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണിയന്‍ വനിതകളുടെ വിജയം.

32,38 മിനിറ്റുകളിലായിരുന്നു ബാഴ്‌സലോണ ഗോള്‍ നേടിയത്. അലക്‌സിയ, വാന്‍ഡര്‍ ഗ്രാറ്റ് എന്നിവരാണ് യഥാക്രമം യുവന്റസിന്റെ വല കുലുക്കിയത്. യുവന്റസിന്റെ ഏക ഗോള്‍ നേടിയത് സ്റ്റാസ്‌കോവയാണ്.

ആദ്യപാദ മത്സരത്തില്‍ ഏതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ബാഴ്‌സലോണ വിജയിച്ചിരുന്നു. ഇതോടെ ഇവര്‍ പ്രീക്വാര്‍ട്ടറിലെത്തി. കഴിഞ്ഞ തവണ ചാമ്പ്യന്‍സ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു ബാഴ്‌സലോണ.