SHARE

ലെവന്റെയ്ക്കെതിരായ അപ്രതീക്ഷിത തോൽവിക്ക് പുറമെ സൂപ്പർതാരം ലുയിസ് സുവാരസിന് പരുക്കേറ്റതും ബാഴ്സലോണയ്ക്ക് തിരിച്ചടിയാകും. ലെവന്റെയ്ക്കെതിരായ മത്സരത്തിനിടെയാണ് യുറു​ഗ്വെ മുന്നേറ്റതാരമായ സുവാരസ് പരുക്കേറ്റ് കളിക്കളം വിട്ടത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെയാണ് എതിർതാരത്തിൻരെ ഫൗളിൽ സുവാരസിന്റെ വലതു കാൽവണ്ണയ്ക്ക് പരുക്കേറ്റത്. തുടർന്ന് അധികം വൈകാതെ തന്നെ താരത്തെ പിൻവലിക്കുകയായിരുന്നു. സുവാരസിന്റെ പരുക്ക് ബാഴ്സ സ്ഥിരീകരിച്ചു. എന്നാൽ കൂടുതൽ പരിശോധനകൾക്ക് ശേഷമെ പരുക്ക് എത്രത്തോളം ​ഗുരുതരമാണെന്ന് പറയാനാകു.

-Advertisement-

സീസൺ തുടക്കത്തിൽ തന്നെ പരുക്കേറ്റ സുവാരസ് ഒരു മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. സെപ്റ്റംബറിൽ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ സുവാരസ് പിന്നീട് ലീ​ഗിൽ ആറ് ​ഗോളുകൾ നേടിയിരുന്നു.