SHARE

ലാ ലി​ഗയിൽ ഇന്നലെ നടന്ന സൂപ്പർപോരാട്ടത്തിൽ സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയ്ക്ക് ജയമില്ല. കരുത്തരായ സെവിയ്യയാണ് ബാഴ്സയെ സമനിലയിൽ തളച്ചത്. ബാഴ്സയുടെ മൈതാനമായ ന്യൂകാമ്പിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി.

സീസമിലെ ആദ്യ രണ്ട് മത്സരങ്ങളിലു ​​ഗംഭീരജയം നേടിയ ആത്മവിശ്വാസത്തിലാണ് ബാഴ്സ ജൂലൻ ലോപ്പെറ്റെ​ഗ്വിയുടെ ടീമിലെനിതിരെ സ്വന്തം തട്ടകത്തിൽ ഇറങ്ങിയത്. എന്നാൽ മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്ന സെവിയ ലീഡെടുത്തു. ലൂക്ക് ഡി ജോങ്ങിന്റെ വകയായിരുന്നു ഇത്. സീസണിൽ ബാഴ്സ വഴങ്ങുന്ന ആദ്യ ലീ​ഗ് ​ഗോളാണിത്. എന്നാൽ രണ്ട് മിനിറ്റിനകം തന്നെ ബാഴ്സ സെവിയ്യക്ക് മറുപടി നൽകി. റൊണാൾഡ് കോമാൻ പരിശീലകനായെത്തിയശേഷം മിന്നുന്ന ഫോമിലേക്കുയർന്ന ഫിലിപ്പ് കുട്ടീന്യോയായിരുന്നു സമനില ​ഗോൾ നേടിയത്.

തുടർന്ന്​ ​ഗോളടിക്കാൻ ഇരുടീമുകളും ആഞ്ഞുപരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ 90 മിനിറ്റിന് ശേഷം ഇരുവരും ഓരോ പോയിന്റ് പങ്കിട്ടെടുത്തു. ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി ബാഴ്സ ലീ​ഗ് പട്ടികയിൽ അഞ്ചാമതാണ്. നാല് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുള്ള റയൽ മഡ്രിഡാണ് ഒന്നാമത്.