SHARE

സീസണവസാനത്തോടെ അത്ലെറ്റിക്കോ മഡ്രിഡ് വിടുമെന്ന് സൂപ്പർ താരം അന്റോയിൻ ​ഗ്രീസ്മെൻ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനുപിന്നാലെ തന്നെ ​ഗ്രീസ്മെന്റെ പേരുകൾ ചേർത്ത് ട്രാൻസ്ഫർ അഭ്യൂഹങ്ങൾ പരന്നിരുന്നു. സ്പാനിഷ് ക്ലബ് തന്നെയാണ് ബാഴ്സലോണയുടെ പേരാണ് മുൻപന്തിയിൽ

​ഗ്രീസ്മെൻ ബാഴ്സയിലേക്ക് എന്ന് ആരാധകർ പ്രതീക്ഷവയ്ക്കുന്നതിനിടെ തന്നെ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ പേരും ഉയർന്നു. പിന്നാലെ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടേയും. ചാമ്പ്യൻസ് ലീ​ഗ് കിരീടം ഇരു ടീമുകളും ലക്ഷ്യമിടുന്നതിനാൽ തന്നെ ​ഗ്രീസ്മെനായി വിലപറയുമെന്ന് വാർത്തകൾ ചർച്ചയുമായി. ഇതോടെ ബാഴ്സയ്ക്ക് എളുപ്പത്തിൽ ​ഗ്രീസ്മെനെ സ്വന്തമാക്കാനാവില്ലെന്ന സ്ഥിതിയും വന്നു. എന്നാലിപ്പോൾ ​ഗ്രീസ്മെനായി ശ്രമം നടത്തുന്നില്ലെന്ന് ഇരു ക്ലബുകളും അറിയിച്ചിരിക്കുകയാണ്.

പ്രതിരോധത്തിലൂന്നി കളിക്കുന്ന താരത്തെയാണ് ക്ലബിൽ വേണ്ടതെന്ന് പി.എസ്.ജി പരിശീലകൻ തോമസ് ടുഷെൽ പറഞ്ഞു. എന്നാൽ പണം ഇല്ല എന്ന കാരണമാണ് സിറ്റി പരിശീലകൻ പെപ് ​ഗ്വാർഡിയോള പറയുന്നത്. ഇതോടെ ബാഴ്സ ആരാധകർ ഇരട്ടിപ്രതീക്ഷയിലാണ്

കഴിഞ്ഞ കുറച്ച് സീസണുകളിലായി പലതവണ ​ഗ്രീസ്മെനെ ടീമിലെത്തിക്കാൻ ബാഴ്സ ശ്രമം നടത്തിയിരുന്നു. എന്നാൽ എല്ലാം തന്നെ അവസാന നിമിഷം പാളിപ്പോവുകയായിരുന്നു. എന്നാൽ ഇക്കുറി അത്ലെറ്റിക്കോ വിടുമെന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് ലോകകപ്പ് ജേതാവായ ​ഗ്രീസ്മെനെ ന്യൂകാമ്പിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണ്