SHARE

ലാ ലി​ഗ മത്സരങ്ങൾ പുനരാരംഭിച്ചതോടെ ബാഴ്സ ആരാധകർക്ക് അറിയാനുള്ളത് ആദ്യ മത്സരത്തിൽ ലയണൽ മെസിയും ലൂയിസ് സുവാരസും കളിക്കുമോ എന്നതാണ്. ഇന്ന് രാത്രി മയ്യോർക്കയ്ക്കെതിരെയാണ് ബാഴ്സയുടെ മത്സരം. ഈ മത്സരത്തിനായി ഇരുതാരങ്ങളും ഫിറ്റാണെന്നാണ് പരിശീലകൻ ക്വിക്കെ സെറ്റിയൻ പറയുന്നത്.

സുവാരസ് ആദ്യ ഇലവനിൽ ഉണ്ടാകും, എന്നാൽ 90 മിനിറ്റ് പൂർണമായും സുവാരസ് കളിക്കാനിടയില്ല, മെസിയും കളിക്കും, മെസി പൂർണ ആരോ​ഗ്യവാനാണ്, നല്ല രീതിയിൽ പരിശീലനവും നടത്തിയിട്ടുണ്ട്, ഓൺലൈനായി നടത്തിയ പത്രസമ്മേളനത്തിൽ സെറ്റിയെൻ പറഞ്ഞു. ജനുവരിയിൽ കാൽമുട്ടിന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷമാണ് സുവാരസ് തിരിച്ചെത്തുന്നത്. താരത്തിന് സീസൺ നഷ്ടമാകേണ്ടതായിരുന്നു. എന്നാൽ കോവിഡിനെത്തുടർന്ന് മത്സരങ്ങൾ നീട്ടിവച്ചതാണ് സുവാരസിന് ​ഗുണം ചെയ്തത്. മെസിക്കാകട്ടെ കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരുക്കേറ്റത് ആശങ്ക പരത്തിയിരുന്നു

-Advertisement-

ലാ ലി​ഗ സീസണിൽ ബാഴ്സയുടെ പ്രകടനം അത്ര മികച്ചതല്ല. പോയിന്റ് നിലയിൽ ഇപ്പോഴും ഒന്നാമതാണെങ്കിലും ടീമിനുള്ളിൽ ഒട്ടേറെ പ്രശ്നങ്ങൾ തുടരുന്നുണ്ട്. രണ്ടാമതുള്ള റയൽ മഡ്രിഡിനേക്കാൾ വെറും രണ്ട് പോയിന്റ് മാത്രമാണ് ബാഴ്സയുടെ ലീ​ഡ്