SHARE

മധ്യനിരയിലെ സൂപ്പർ താരം സെർജിയോ ബുസ്ക്വറ്റ്സിന് പരിക്കേറ്റത് ബാഴ്സലോണയ്ക്ക് ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം ചെൽസിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബുസ്ക്വറ്റ്സ് മൂന്ന് ആഴ്ചയോളും പുറത്തിരിക്കണ്ടി വരുമെന്ന് ബാഴ്സലോണ ക്ലബ് അധികൃതർ മാധ്യമങ്ങളെ അറിയിച്ചു.

ചെൽസിക്കെതിരെ ബാഴ്സ വിജയിച്ച മത്സരത്തിൽ ബുസ്ക്വറ്റ്സിന്റെ കാൽപാദത്തിന് പരിക്കേൽക്കുകയായിരുന്നു. ഇതോടെ മത്സരത്തിനിടയ്ക്ക് താരം കളം വിടുകയും ചെയ്തു. മൂന്ന് ആഴ്ച താരം പുറത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമായതോടെ, ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ താരത്തിന് കളിക്കാനാകുമോയെന്ന് വ്യക്തമല്ല. ഏപ്രൽ ആദ്യ വാരമാണ് ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ. അതേസമയം, ലാ ലി​ഗയിൽ സെവിയ്യക്കെതിരേയും അത്ലെറ്റിക്കോ ബിൽബാവോയ്ക്കെതിരേയുമുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്നുറപ്പാണ്. സ്പെയിൻ ദേശീയ ടീമിനായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും ബുസ്ക്വറ്റ്സിന് നഷ്ടമാകും.

ആന്ദ്രേ ഇനിയേസ്റ്റയും പരിക്കിന്റെ പിടിയിലായിരുന്നു. എന്നാൽ ചെൽസിക്കെതിരായ മത്സരത്തിൽ താരം പരിക്കിൽ നിന്ന് മോചിതനായെത്തി. എന്നാൽ മുഴവൻ സമയവും താരത്തിന് കളിക്കാനായില്ല.