SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ ക്വാർട്ടർ ലൈനപ്പായി. ബാഴ്സലോണ മാഞ്ചസ്റ്റർ യുണൈറ്റഡിനേയും യുവന്റസ് അയാക്സിനേയും നേരിടും. ലിവർപൂൾ പോർട്ടോയെ നേരിടുമ്പോൾ ക്വാർട്ടറിലെ ഇം​ഗ്ലീഷ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ടോട്ടനത്തെ നേരിടും

നാല് പ്രീമിയർ ലീ​ഗ്ക്ലബുകളും അട്ടിമറിയിലൂടെ പോർട്ടോയും അയാക്സും ക്വാർട്ടറിലെത്തിയതോടെ ആരാധകർ നേരത്തെ തന്നെ ആവേശത്തിലാണ്. ഇപ്പോൾ ക്വാർട്ടർ മത്സരക്രമവും പുറത്തുവന്നതോടെ ആവേശം ഇരട്ടിയായിട്ടുണ്ട്. ഏപ്രിൽ ഒമ്പത് പത്ത് തിയതികളാലായിരിക്കും ക്വാർട്ടർ ആദ്യ പാദ മത്സരങ്ങൾ. രണ്ടാം പാദ മത്സരങ്ങൾ ഏപ്രിൽ 16,17 തിയതികളിലായിരിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സയും തമ്മിലുള്ള പോരാട്ടമായിരിക്കും ക്വാർട്ടറിലെ ഏറ്റവും പ്രധാന മത്സരം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ് മാത്രമല്ല, പരിശീലകൻ ഒലെ ​ഗണ്ണർ സോൾഷ്യറിന് ബാഴ്സയുടെ ​ഗ്രൗണ്ടായ ന്യൂകാമ്പുമായുള്ള ബന്ധമാണ് ശ്രദ്ധേയം. 1999-ൽ ബയേണിനെ മറികടന്ന് സോൾഷ്യർ യുണൈറ്റഡിനെ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളാക്കിയത് ഈ ​ഗ്രൗണ്ടിലായിരുന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ ക്ലബായ റയൽ മഡ്രിഡിനെ അട്ടിമറിച്ച അയാക്സ് റൊണാൾഡോയുടെ ഇപ്പോഴത്തെ ക്ലബായ യുവന്റസിനെ നേരിടുമ്പോൾ ആരാധകർ ആകാംഷയിലാണ്. കഴിഞ്ഞ തവണ പ്രീക്വാർട്ടറിൽ തോൽപ്പിച്ചതിന്റെ കണക്ക് തീർക്കാനായിരിക്കും പോർട്ടോ ലിവർപൂളിനെ നേരിടുക