SHARE

ബാഴ്സലോണയുടെ സൂപ്പർ ​ഗോളി ജാസ്പർ സില്ലെസൻ ക്ലബ് വിടുന്നു. ലാ ലി​ഗയിലെ തന്നെ മറ്റൊരു സൂപ്പർ ക്ലബായ വലൻസിയയിലേക്കാണ് സില്ലെസൻ ചേക്കേറാനൊരുങ്ങുന്നത്. വലൻസിയയ്ക്കായി സില്ലെസന്റെ വൈദ്യപരിശോധന പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ.

2016 മുതൽ ബാഴ്സലോണയുടെ ഭാ​ഗമാണ് ഡച്ച് ​ഗോളിയായ സില്ലെസൻ. നെതർലൻഡ്സ് ടീമിന്റെ ഒന്നാം ​ഗോളിയായി നിറഞ്ഞുനിൽക്കുമ്പോഴും ബാഴ്സയിൽ മാർക്ക് ആന്ദ്രെ ടെർ സ്റ്റീ​ഗന്റെ പിന്നിൽ രണ്ടാമനായിരുന്നു സില്ലെസൻ. അതിനാൽ തന്നെ മൂന്ന് സീസണിൽ ടീമിനൊപ്പമുണ്ടായിട്ടും അമ്പത് മത്സരം പോലും തികയ്ക്കാൻ സില്ലെസനായില്ല. ഫസ്റ്റ് ടീമിൽ അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ക്ലബ് വിടുന്നത്.

അതേസമയം സില്ലെസൻ വലൻസിയയിലേക്ക് പോകുമ്പോൾ പകരം അവിടെ നിന്ന് ​ഗോളി നെറ്റോയെ കൊണ്ടുവരനാണ് ബാഴ്സയുെ ശ്രമം. ബ്രസീൽ ​ഗോളിയായ നെറ്റോ ദേശീയ ടീമിനായി ഒരു തവണ ​ഗോൾവല കാത്തിട്ടുണ്ട്. നെറ്റോയുടേയും സില്ലെസന്റേയും ട്രാൻസ്ഫർ ഇരു ക്ലബുകളും അം​ഗീകരിച്ചതായാണ് റിപ്പോർട്ടുകൾ