SHARE

ബാഴ്‌സലോണയ്ക്കായി ലീഗ് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡിനുടമയാണ് പതിനേഴുകാരന്‍ അന്‍സു ഫാത്തി. ഇപ്പോള്‍ അന്‍സുവുമായുള്ള കരാര്‍ പുതുക്കിയിരിക്കുകയാണ് ക്ലബ്ബ്. 2022 വരെയാണ് പുതിയ കരാര്‍.

ബൈ ഔട്ട് ക്ലോസില്‍ വന്‍ വര്‍ദ്ധനവോടെയാണ് ഇപ്പോള്‍ കരാര്‍ പുതുക്കിയിരിക്കുന്നത്. 170 മില്ല്യണ്‍ യൂറോയാണ് ഇപ്പോളത്തെ ബൈ ഔട്ട് ക്ലോസ്. നേരത്തെ ഇത് 100 മില്ല്യണ്‍ യൂറോയായിരുന്നു. ബാഴ്‌സ സീനിയര്‍ ടീമുമായി പ്രൊ കരാര്‍ ഒപ്പിടുന്ന സമയത്ത് ഇത് 400 മില്ല്യണ്‍ യൂറോ ആയി ഉയരും.

-Advertisement-

ലോകത്തിലെ തന്റെ ഏറ്റവും മികച്ച സ്‌കൂളാണ് ബാഴ്‌സലോണയെന്ന് അന്‍സു ഫാത്തി കരാര്‍ ഒപ്പിട്ടതിനു ശേഷം പ്രതികരിച്ചു. 2012 ലാണ് അന്‍സു ഫാത്തി ബാഴ്‌സലോണയുടെ അക്കാഡമിയിലെത്തുന്നത്. 16 വയസ്സും 304 ദിവസവും പ്രായമുള്ളപ്പോള്‍ ഒസ്വാസുനയ്‌ക്കെതിരെ ഗോള്‍ നേടി ഫാത്തി റെക്കോര്‍ഡിട്ടു.