SHARE

സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബാഴ്സലോണയ്ക്ക് കനത്ത തിരിച്ചടി നൽകി സൂപ്പർ താരം ഓസ്മൻ ഡെംബേലെയ്ക്ക് പരിക്ക്. ലിയോണിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഡെംബേലയ്ക്ക് ഒരു മാസം കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരും.

ഇന്നലെ ലിയോണിനെതിരായ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ പോരാട്ടത്തിൽ പകരക്കാരനായാണ് ഫ്രഞ്ച് താരം ഡെംബേലെ ഇറങ്ങിയത്. ഒരു ​ഗോളും യുവതാരം നേടി. ഇതിനിടയിലാണ് കാലിന്റെ പിന്തുടഞരമ്പിന് പരിക്കേറ്റത്. നേരത്തെ പരിശീലനത്തിനിടെയുണ്ടായ നിസാര പരിക്കിന് ചികിത്സ തേടിയശേഷമായിരുന്നു ഡെംബേലെ കളിക്കാനിറങ്ങിയത്. യുവതാരത്തിന്റെ പരിക്കിന്റെ കാര്യം ബാഴ്സ അധികൃതർ തന്നെ സ്ഥിരീകരിച്ചു

കഴിഞ്ഞ സീസണിൽ ബാഴ്സലോണയിലെത്തിയ ഡെംബേലെയെ പരിക്ക് സ്ഥിരം വേട്ടയാടിയിരുന്നു. കഴിഞ്ഞ സീസണിൽ പരിക്കിനെത്തുടർന്ന് ഒട്ടേറെ മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. ഇക്കുറി ബാഴ്സയ്ക്കായി ഇതുവരെ 35 മത്സരങ്ങൾ കളിച്ച ഡെംബേലെ പതിനാല് ​ഗോളുകളും നേടിയിട്ടുണ്ട്.