SHARE

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണ ഈ സീസണിൽ നടത്തിയ പ്രധാന ട്രാൻസ്ഫറുകളിലൊന്ന് സെർജീന്യോ ഡെസ്റ്റിന്റേതായിരുന്നു. ഡച്ച് ക്ലബ് അയാക്സിൽ നിന്നാണ് ഈ അമേരിക്കൻ റൈറ്റ് ബാക്കിനെ ബാഴ്സ സ്വന്തമാക്കിയത്.

ബാഴ്സയിലെ ആദ്യ മത്സരങ്ങളിലൊക്കെ മികച്ച പ്രകടനമായിരുന്നു ഡെസ്റ്റ് നടത്തിയത്. എന്നാൽ പിന്നീട് ആ ഫോ കണ്ടെത്താൻ താരത്തിനായില്ല. ഇതിനിടെ കഴിഞ്ഞ ദിവസം, ബാഴ്സയിലെത്തിയശേഷം തന്റെ അത്മവിശ്വാസം നഷ്ടമായെന്ന് ഡെസ്റ്റ് തന്നെ തുറന്നുപറഞ്ഞു.

എന്നെ സംബന്ധിത്തിച്ചിടത്തോളം ആത്മവിശ്വാസം തിരിച്ചുപിടിക്കുക എന്നത് വളരെ പ്രധാനമാണ്, കാരണം ഇപ്പോൾ എനിക്ക് ആത്മിവശ്വാസം നഷ്ടമായതായി തോന്നുന്നുണ്ട്, ആത്മവിശ്വാസം വീണ്ടെടുത്ത് മുമ്പ് കളിച്ചിരുന്ന ഫോമിലേക്ക് തിരിച്ചെത്തുക വളരെ പ്രധാനമാണ്, ലാ ലി​ഗ വേൾഡിനോട് ഡെസ്റ്റ് പറഞ്ഞു,

ഫോം കണ്ടെത്താനാകത്ത ഡെസ്റ്റിനെ എന്നാൽ ബാഴ്സ പരിശീലകൻ റൊണാൾഡ് കോമാൻ പിന്തുണയ്ക്കുകയണ്. ഡെസ്റ്റിന്റെ ബാഴ്സയിലെ ആദ്യ സീസൺ മാത്രമാണിതെന്നും എന്നിട്ടും ഒട്ടേറെ മത്സരങ്ങളിൽ ഡെസ്റ്റിന് കളിക്കാനായെന്നുമാണ് കോമാൻ പറഞ്ഞത്.