SHARE

റയൽ മഡ്രിഡിനും അത്ലെറ്റിക്കോ മഡ്രിഡിനും സെവിയ്യക്കുമൊന്നും സാധിക്കാത്തത് ലെവെന്റെയ്ക്ക് സാധിച്ചു. ബാഴ്സലോണയുടെ ലാ ലി​ഗയിലെ അപരാജിത കുതിപ്പിന് അവസാനം കണാൻ. അതും രാജകീയമായി തന്നെ.

സ്വന്തം മൈതാനത്ത് നാലിനെതിരെ അഞ്ച് ​ഗോളുകൾക്ക് ലെവെന്റെയുടെ വിജയം. കഴിഞ്ഞ വർഷം ഏപ്രിലിൽ, മലാ​ഗയോട് തോറ്റശേഷം ആദ്യമായാണ് ലാ ലി​ഗയിൽ ബാഴ്സ തോൽവി വഴങ്ങുന്നത്. ഘാന താരം എമ്മാനുവൽ ബോട്ടെങ്ങിൽ ഹാട്രിക്കായിരുന്നു ലെവന്റെയ്ക്ക് വിജയം സമ്മാനിച്ചത്. മറുവശത്ത് ഫിലിപ്പ് കുട്ടിന്യോ കരിയറിൽ ആദ്യ ലാ ലി​ഗ ഹാട്രിക്കും സ്വന്തമാക്കി.

ഒമ്പതാം മിനിറ്റിൽ ബോട്ടെങ് ആദ്യ ​ഗോള്‌ നേടി. 30-ാം മിനിറ്റിൽ ബോട്ടെങ് തന്നെ ലീ​ഗഡുയർത്തി. എന്നാൽ 38-ാം മിനിറ്റിൽ കുട്ടിന്യോയിലൂടെ ബാഴസ തിരിച്ചടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എനിസ് ബാർദി ലെവെന്റെയുടെ ലീഡ് ഉയർത്തി. മൂന്ന് മിനിറ്റിനകം ഹാട്രിക്ക് തികച്ച ബോട്ടെങ്ങ് ​ഗോളെത്തി. 56-ാം മിനിറ്റിൽ ബർദി തന്റെ രണ്ടാം ​ഗോളും നേടിയതോടെ സ്കോർ നില 5-1 എന്ന നിലയിലായി.

59 ,64 മിനിറ്റുകളിൽ ​ഗോൾ നേടി കുട്ടിന്യോ തന്റെ ആദ്യ ലാ ലി​ഗ ഹാട്രിക്ക് സ്വന്തമാക്കി. 71-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ​ഗോളാക്കി സുവാരാസ് സ്കോർ 5-4 എന്നാക്കി. സമനിലയ്ക്കായി അവസാന നിമിഷം വരെ ബാഴ്സ ആഞ്ഞുപിടിച്ചെങ്കിലും ഫലമുണ്ടായില്ല.

2005-ന് ശേഷം ലാ ലി​ഗയിൽ ബാഴ്സലോണയ്ക്കെതിരെ ഹാട്രിക്ക നേടുന്ന ആദ്യ താരമായി ബോട്ടെങ്ങ്. അത്ലെറ്റിക്കോ മഡ്രിഡ് താരമായിരുന്ന ഡീ​ഗോ ഫോർലാനാണ് 2005-ൽ നേട്ടം കൈവരിച്ചത്. 2003-ന് ശേഷം ആദ്യമായാണ് ബാഴ്സലോണ ഒരു മത്സരത്തിൽ അഞ്ച് ​ഗോൾ വഴങ്ങുന്നതും