SHARE

ബാഴ്സലോണയുടെ ലൈനപ്പിൽ എപ്പോഴും തിളക്കത്തോടെയുണ്ടാകും ബ്രസീൽ താരങ്ങൾ. റൊണാൾഡോ, റിവാൾഡോ, റൊണാൾഡിന്യോ, ഡാനി ആൽവസ്, നെയ്മർ, പൗളിന്യോ തുടങ്ങിയവരൊക്കം ബാഴ്സ ജേഴ്സിയിൽ കളിച്ചിട്ടുണ്ട്. ഫലിപ്പ് കുട്ടിന്യോ, മാൽക്കം, ആർതർ തുടങ്ങിയവർ ഇപ്പോൾ തന്നെ ബാഴ്സ നിരയിലുണ്ട്.

ജനുവരയിൽ ട്രാൻസ്ഫർ ജാലകം തുറക്കുമ്പോൾ മറ്റൊരു ബ്രസീൽ താരത്തെക്കൂടി ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബാഴ്സലോണ. എവർട്ടന്റെ ബ്രസീലിയൻ മുന്നേറ്റതാരം റിച്ചാർലിസനാണ് സ്പാനിഷ് ക്ലബിന്റെ മനസിൽ. യുറു​ഗ്വെ സൂപ്പർ താരം ലുയിസ് സുവാരസിന് പകരക്കാരനായാണ് റിച്ചാർലിസനെ നോട്ടമിട്ടിരിക്കുന്നത്.

എവർട്ട് വേണ്ടി ഈ സീസണിലുതവരെ 14 മത്സരങ്ങളിൽ നിന്ന് ഏഴ് ​ഗോൾ നേടി മികച്ച ഫോമിലാണ് റിച്ചാർലിസൻ. ബ്രസീൽ ദേശീയ ടീമിനായി ഇതിനകം ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് ​ഗോളുകളും റിച്ചാർലിസൻ നേടി. വാറ്റ്ഫോർഡ് താരമായിരുന്ന റിച്ചാർലിസൻ ഈ സീസണിലാണ് എവർട്ടനിലെത്തുന്നത്.