SHARE

സ്പനാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക് ഈ സീസണിൽ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വില്ലനാണ് പരിക്ക്. സൂപ്പർ താരങ്ങളായ ലൂയിസ് സുവാരസ്,സാമുൽ ഉംറ്റിറ്റി തുടങ്ങി ആറ് സൂപ്പർ താരങ്ങൾ പരിക്കിന്റെ പിടിയിലാണ്. ഇക്കൂട്ടത്തിലേക്കെത്തുന്ന ഏറ്റവും പുതിയ ആളാണ് യുവതാരം മാൽക്കം

കൾച്ചറൽ ലിയോണസെക്കെതിരായ കോപ്പാ ഡെൽ റേ മത്സരത്തിനിടെയാണ് മാൽക്കമിന് പരിക്കേ്റ്റത്. വലതു കാൽവണ്ണയ്ക്കാണ് പരിക്ക്. പരിക്ക് ​ഗുരുതരമല്ലെങ്കിലും രണ്ടാഴ്ചയിലേറെ താരം പുറത്തിരിക്കേണ്ടിവരുമെന്നാണ് ടീം അറിയിച്ചിരിക്കുന്നത്. മത്സരത്തിൽ ഒരു ​ഗോൾ നേടിയശേഷമാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റ മാൽക്കം കണ്ണീരോടെയാണ് കളിക്കളം വിട്ടത്.

ഈ സീസണിൽ ബോർഡെക്സിൽ നിന്ന് ബാഴ്സ സ്വന്തമാക്കിയ കളിക്കാരനാണ് മാൽക്കം. എന്നാൽ ഇതുവരെ അധികം അവസരം ലഭിച്ചിട്ടില്ല താരത്തിന്. എന്നാൽ തന്നെ ഇത്രയധികം കളിക്കാർ പരിക്കേറ്റ സാഹചര്യത്തിൽ, ഈയാഴ്ച എസ്പാന്യോളിനും, തുടർന്ന് ചാമ്പ്യൻസ് ലീ​ഗിൽ ടോട്ടനത്തിനെതിരായ മത്സരത്തിലും മാൽക്കം സ്ഥാനം പ്രതീക്ഷിച്ചിരുന്നു