SHARE

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണയുടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് വൈകും. ഈ മാസം 24-ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പാണ് കോവിഡിനെത്തുടർന്ന് നീട്ടിവച്ചത്. പുതിയ തിരഞ്ഞെടുപ്പ് തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

കഴിഞ്ഞ ഒക്‌ടോബറിൽ ജോസെപ് മാരിയോ ബാർത്തോമ്യു സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ ബാഴ്സ നിർബന്ധിതരായത്. കലാവധി പൂർത്തിയാക്കും എന്ന് ആദ്യ തീരുമാനിച്ചിരുന്ന ബാർത്തോമ്യു, പിന്നീട് അവിശ്വാസപ്രമേയം നേരട്ട് പുറത്തായേക്കും എന്ന് തോന്നിയതോടെയാണ് സ്ഥാനമൊഴിഞ്ഞത്. അന്നുമുതൽ ഇടക്കാല ബോർഡാണ് ക്ലബ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

നിലവിലുള്ള താൽക്കാലിക ബോർഡിന് പരമിതമായ അധികാരങ്ങളെയുള്ളു. ഈ സാഹചര്യത്തിൽ പുതിയ പ്രസിഡന്റ് എത്തുന്നത് വൈകുന്നത് ക്ലബിന് തിരിച്ചടിയാകും. മുൻ പ്രസിഡന്റ് ജുവാൻ ലാപോർട്ട, വിക്ടർ ഫോണ്ട്, ടോണി ഫ്രിയിക്സ എന്നവരാണ് ക്ലബ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരതിക്കുന്നത്. ഇതിൽ തന്നെ ലാപാർട്ടയ്ക്കാണ് മുൻതൂക്കമെന്നാണ് റിപ്പോർട്ടുകൾ.