SHARE

റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണ പുതിയ റിക്കാർഡ് സ്ഥാപിച്ചു എന്ന് കേട്ടാൽ ഒരു നിമിഷം , ഒന്ന് കണ്ണ് മിഴിക്കും. എന്നാൽ സംഭവം സത്യമാണ്. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ബാഴ്സലോണ ഒരു റിക്കാർഡ് സ്ഥാപിച്ചു.

ഇക്കുറി ലോകകപ്പ് മത്സരങ്ങൾക്കായി തിരിച്ച എല്ലാ ​ഗ്രൂപ്പുകളിലും ബാഴ്സലോണയിൽ കളിക്കുന്ന താരങ്ങളുണ്ടെന്ന റിക്കാർഡാണ് ടീം സ്വന്തമാക്കിയത്. ​ഗ്രൂപ്പ് എയിൽ യുറു​ഗ്വായുടെ സൂപ്പർ താരം ലൂയിസ് സുവാരസാണ് ബാഴ്സയുടെ പ്രതിനിധി. സ്പെയിന്റെ ആന്ദ്രേ ഇനിയേസ്റ്റ, സെർജി ബുസ്ക്വറ്റ്സ്, ജെറാർഡ് പിക്വെ, ജോർഡി ആൽബ എന്നിവരാണ്, ​ഗ്രൂപ്പ് ബിയിലെ ബാഴ്സ താരങ്ങൾ. ഫ്രാൻസിന്റെ ഓസ്മെൻ ഡെംബെല, സാമുവൽ ഉംറ്റിറ്റി എന്നിവരാണ് ​ഗ്രൂപ്പ് സിയിൽ നിന്ന് ബാഴ്സയെ പ്രതിനിധീകരിക്കുന്നത്. കടുത്ത മത്സരം നടക്കുന്ന ​ഗ്രൂപ്പ് ഡിയിൽ, അർജന്റീനയുടെ ലയണൽ മെസി, ക്രൊയേഷ്യയുടെ ഇവാൻ റാക്കിറ്റിച്ച് എന്നിവർ ബാഴ്സയിൽ കളിക്കുന്നവരാണ്.

​ഗ്രൂപ്പ് ഇയിൽ ബ്രസീൽ താരങ്ങളായ ഫിലിപ്പ് കുട്ടിന്യോ, പൗളിന്യോ എന്നിവരാണ് ബാഴ്സയിൽ നിന്നുള്ളവർ. ​ഗ്രൂപ്പ് എഫിൽ ജർമനിയുടെ ​ഗോൾക്കീപ്പർ മാർക്ക് ആന്ദ്രേ ടെർ സ്റ്റീ​ഗനാണ് ബാഴ്സലോണയുടെ പോരാളി. ​ഗ്രൂപ്പ് എഫിൽ നിന്ന് ബെൽജിയം പ്രതിരോധതാരം തോമസ് വെർമീലനാണ് ബാഴ്സ പ്രതിനിധം. ​ഗ്രൂപ്പ് എച്ചിൽ നിന്ന് കൊളംബിയൻ യുവപ്രതിരോധതാരം, യെറി മിനയാണ് ബാഴ്സയിൽ നിന്നുള്ള താരം.