SHARE

കൊളംബിയൻ ഇതിഹാസം കാർലോസ് വാൾഡറെമെയുടെ ഹെയർസ്റ്റൈൽ, ഇനിയേസ്റ്റയുടെ കളി ശൈലി, സാവിയുടെ പേര്.. ഇത് മൂന്നും കൂടിച്ചേർന്നാൽ സാവി സിമോൺസാകും. കുറഞ്ഞുനാൾക്കൊണ്ട് ആരാധകരുടെ ഇടയിൽ വൻ ശ്ര​ദ്ധപിടിച്ചുപറ്റിയ കൗമാരതാരമാണ് ബാഴ്സലോണയുടെ ഈ കുഞ്ഞുസാവി

പതിനാറ് വയസ് മാത്രം പ്രായമുള്ള സാവി ഇതിനകം തന്നെ ബാഴ്സയുടെ അത്ഭുതബാലനെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മധ്യനിരയിൽ കളിക്കുന്ന നെതർലൻഡ്സുകാരനായ സാവിയെ ഭാവി സൂപ്പർതാരമായാണ് ബാഴ്സ വളർത്തുന്നത്. എന്നാൽ ബാഴ്സലോണയ്ക്ക് കനത്ത തിരിച്ചടി നൽകി സാവി ക്ലബ് വിടുന്നു. പതിനാറ് ലക്ഷിത്തേലേറെപ്പേർ പിന്തുടരുന്ന ഇൻസസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ സാവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ബാഴ്സയുടെ ജുവനൈൽ ടീമിലെ കളിക്കാരനായിരുന്നു സാവി. എന്നാൽ ഇക്കുറി ക്ലബുമായി കരാർ പുതുക്കിയിരുന്നില്ല. പിന്നാലെയാണിപ്പോൾ ക്ലബ് വിടുന്ന കാര്യം അറിയിച്ചത്. അതിവേ​ഗം വളർന്നുവന്ന സാവിയുടെ പ്രശസ്തി കണ്ട് വിഖ്യാതനായ മിനോ റായോള താരത്തിന്റെ ഏജന്റായി മാറിയിരുന്നു

റായോളയുടെ ഇടപെടലുകളാണ് കൗമാരതാരത്തെ ഇപ്പോൾ ബാഴ്സ വിടാൻ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയടക്കമുള്ള വൻ ക്ലബുകൾ സാവിക്കായി രം​ഗത്തുണ്ട്.