SHARE

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണ സമീപകാലത്തെ ഏറ്റവും ദയനീയ പ്രകടനത്തിലൂടെയാണിപ്പോൾ കടന്നുപോകുന്നത്. ഇന്നലെ അത്ലെറ്റിക്കോ മഡ്രിഡിനെതിരെ തോൽവി വഴങ്ങിയതോടെ ലീ​ഗിൽ പത്താം സ്ഥാനത്താണ് ബാഴ്സലോണ.

സീസണിൽ ആകെ എട്ട് മത്സരങ്ങളാണിതുവരെ ബാഴ്സ കളിച്ചത്. ഇതിൽ മൂന്നെണ്ണം ജയിച്ച അവർ മൂന്നെണ്ണത്തിൽ തോറ്റു. രണ്ട് മത്സരം സമനിലയിലും കലാശിച്ചു. ഇതോടെ ആകെ പതിനൊന്ന് പോയിന്റുമാണ് പത്താം സ്ഥാനത്താണ് ബാഴ്സലോണ. ഇന്ന് നടക്കുന്ന മത്സരത്തിൽ ​ഗെറ്റാഫെ വിജയിച്ചാൽ ബാഴ്സ പോയിന്റ് നിലയിൽ വീണ്ടും പിന്നിലേക്ക് പോകും.

അവസാനം നടന്ന് അഞ്ച് ലീ​ഗ് മത്സരങ്ങളിൽ മൂന്നിലും ബാഴ്സ തോറ്റു. 15 ​ഗോളാണ് ലീ​ഗ് സീസണിലാകെ ബാഴ്സ അടിച്ചത്. ഒമ്പതെണ്ണം തിരിച്ചുവാങ്ങുകയും ചെയ്തു. നിലവിൽ 20 പോയിന്റുള്ള റയൽ സോസിദദാണ് ലീ​ഗിൽ ഒന്നാമത്. അത്ര തന്നെ പോയിന്റുമായി അത്ലെറ്റിക്കോ രണ്ടാമതുണ്ട്. ഇതിനേക്കാൾ ഒമ്പത് പോയിന്റ് പിന്നാലണിപ്പോൾ ബാഴ്സലോണ. റയൽ മഡ്രിഡിനേക്കാൾ ആറ് പോയിന്റും.

1991-92 സീസണിലാണ് ബാഴ്സയ്ക്ക് ലാ ലി​ഗിയിൽ ഇതിനുമുമ്പ് ഇത്ര മോശം തുടക്കം നേരിടേണ്ടിവന്നത്. എന്നാൽ അക്കുറി സീസണിനൊടുവിൽ റയൽ മഡ്രിഡിനേക്കാൾ ഒരു പോയിന്റ് അധികം നേടി ബാഴ്സ കിരീടം ചൂടിയിരുന്നു. എന്നാൽ ഇക്കുറി അങ്ങനെയൊരു തിരിച്ചുവരവിന് ബാഴ്സയ്ക്ക് കരുത്തുണ്ടോയെന്നത് സംശയമാണ്.