SHARE

നിലവിൽ ലോകഫുട്ബോളിലുള്ള ഏറ്റവും മികച്ച പ്രതിരോധതാരങ്ങൾ സെർജിയോ റാമോസും വിർജിൽ വാൻഡൈക്കുമാണെന്ന് ഇറ്റാലിയൻ ഇതിഹാസം ഫ്രാങ്കോ ബരേസി. ​ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് എക്കാലത്തേയും മികച്ച പ്രതിരോധതാരങ്ങളിലൊരാളായി പരി​ഗണിക്കുന്ന ബരേസി ഇക്കാര്യം പറഞ്ഞത്.

പ്രതിരോധതാരങ്ങളെക്കുറിച്ച് പറയുമ്പോൾ, ഏറ്റവും മികച്ച ഒരാളെ തിരഞ്ഞെടുക്കാനാകില്ല, രണ്ട് പേരെ തിരഞ്ഞെടുക്കാം. ആദ്യത്തെയാൾ സെർജിയോ റാമോസാണ്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സെന്റർബാക്ക് റോളിൽ ഏറ്റവും മികച്ച താരമാണ് റാമോസ്, കിരീടങ്ങളാൽ സമ്പന്നമായ കരിയറയാണ് റാമോസിനുള്ളത്, ചെറുപ്പമല്ലെങ്കിലും ഇപ്പോഴും റയൽ മഡ്രിഡിന്റെ ഏറ്റവും പ്രധാനതാരം റാമോസാണ്, ബരേസി പറഞ്ഞു.

-Advertisement-

രണ്ടാമത്തെയാൾ ലിവർപൂളിന്റെ വാൻ ഡൈക്കാണ്, തന്റെ ടീമിനെ ഒന്നടങ്കം മികച്ചതാക്കി മാറ്റാനുള്ള കഴിവാണ് വാൻ ഡൈക്കിനുള്ളത്, ലിവർപൂളിന്റെ കിരീടനേട്ടത്തിലേക്കുള്ള യാത്ര വാൻഡൈക്ക് പകർന്ന ആത്മവിശ്വാസത്തിൽ നിന്നായിരുന്നു, ഇറ്റലിക്കും എ.സി.മിലാനുമായി ദീർഘകാലം കളിച്ച ബരേസി വ്യക്തമാക്കി.