SHARE

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഇനി എവിടേയ്ക്ക്. സ്പാനീഷ് ലാ ലിഗയില്‍ നെയ്മറാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. രണ്ടു സൂപ്പര്‍ ക്ലബുകളാണ് ഈ താരത്തെ ടീമിലെത്തിക്കാന്‍ തയ്യാറായി രംഗത്തുള്ളത്. റയലും ബാര്‍സയും. താരത്തെ വിട്ടുകൊടുക്കാന്‍ പിഎസ്ജി തയ്യാറാണു താനും.

പോഗ്ബയെ ടീമിലെത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് റയല്‍ നെയ്മറെ നോട്ടമിട്ടിരിക്കുന്നത്. ടീമിന്റെ മുഖമാവാന്‍ ഒരു സൂപ്പര്‍ താരത്തെയാണ് റയലിനിപ്പോള്‍ ആവശ്യവും. താരത്തെ വിട്ടുകൊടുക്കാന്‍ പിഎസ്ജി തയ്യാറാണെങ്കിലും വിലയാണ് കടുപ്പം. 222 മില്യണ്‍ യൂറോയാണ് പിഎസ്ജി ആവശ്യപ്പെടുന്നത്. പകുതി തുകയും ബാക്കി തുകയ്ക്കുള്ള താരങ്ങളും നല്‍കിയാലും മതി. എന്തായാലും അവസാനവട്ട കൂട്ടിക്കിഴിക്കലുകളിലാണ് റയല്‍.

ബാര്‍സയില്‍ തിരിച്ചെത്താന്‍ താത്പര്യമുണ്ടെന്നു നെയ്മര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാര്‍സയ്ക്ക് ഇതുവരെ പിഎസ്ജിയുമായി ധാരണയാകാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് റയലിന്റെ നീക്കം. എന്നിരുന്നാലും താരത്തെ എങ്ങനെ ടിമിലെത്തിക്കാം എന്ന ചര്‍ച്ചയയിലാണ് ബാര്‍സയും.