SHARE
<> during the UEFA Champions League Quarter Final Second Leg match between Real Madrid and Juventus at Estadio Santiago Bernabeu on April 11, 2018 in Madrid, Spain.

ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ ബ്രസീലിയൻ താരം ഡ​ഗ്ലസ് കോസ്റ്റ് ക്ലബ വിടുന്നു. നിലവിൽ ബയേൺ മ്യൂണിച്ചിനായി ലോണിൽ കളിക്കുന്ന താരത്തിന്റെ കരാർ റദ്ദാക്കാൻ യുവന്റസ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. യുവന്റസിനോട് വിടപറയുന്നതിനൊപ്പം യൂറോപ്പിൽ നിന്ന് കൂടി പുറത്തേക്ക് പോകാനാണ് കോസ്റ്റയുടെ നീക്കം

2017 മുതൽ യുവന്റസിനായി കളിക്കുന്ന കോസ്റ്റയ്ക്ക് അടുത്ത വർഷം വരെ കൂടി ക്ലബുമായി കരാറുണ്ട്. എന്നാൽ ഒരു വർഷം മുമ്പേ തന്നെ താരത്തിന്റെ കരാർ റദ്ദാക്കാനാണ് ക്ലബിന്റെ നീക്കം. റിപ്പോർട്ടുകൾ പ്രകാരം തന്റെ ആദ്യ ക്ലബായ ബ്രസീലിലെ ​ഗ്രെമിയോയിലേക്കാണ് കോസ്റ്റ മടങ്ങുന്നത്. അടുത്ത രണ്ടോ മൂന്നോ ​ദിവസത്തിനുള്ളിൽ കോസ്റ്റയും ​ഗ്രെമിയോയും തമ്മിൽ കരാർ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

2002 മുതൽ ആറ് വർഷം ​ഗ്രെമിയോയുടെ അക്കാദമി താരമായിരുന്നു കോസ്റ്റ. പിന്നീട് രണ്ട് വർഷം അവരുടെ സീനിയർ ടീമിൽ കളിച്ചു. തുടർന്നാണ് യുക്രൈൻ ക്ലബ് ഷാക്തർ ഡോണെറ്റ്സ്കിലൂടെ കോസ്റ്റ യൂറോപ്പിലെത്തുന്നത്. ഒരു പതിറ്റാണ്ട് യൂറോപ്പിൽ ചിലവഴിച്ചശേഷമാണിപ്പോൾ കോസ്റ്റ ലാറ്റിനമേരിക്കയിലേക്ക് മടങ്ങുന്നത്.