തമിഴ്നാട് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ആറാം പതിപ്പിന് ഇന്നലെ തുടക്കം കുറിച്ചിരിക്കുകയാണ്. അത്യന്തം ആവേശവും പോരാട്ടവും നിറഞ്ഞ ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പർ ഗില്ലിസും നെല്ലൈ റോയൽസും തമ്മിൽ സൂപ്പർ ഓവറിലൂടെയാണ് നെല്ലൈ റോയഴ്‌സാണ് വിജയം സ്വന്തമാക്കിയത്
നാടകീയത ഏറെ നിറഞ്ഞ മത്സരത്തിൽ ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത പ്രതികരണം നടത്തി വിവാദത്തിലായിരിക്കുകയാണ് സിഎസ്ജി വിക്കറ്റ് കീപ്പർ – ബാറ്ററും തമിഴ്നാട് സീനിയർ താരവുമായ നാരായൺ ജഗദീശൻ
മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ബാബ അപരാജിത് “മങ്കാദിങ്ങിലൂടെ ‘ ജഗദീശനെ പുറത്തക്കിയതോടെയാണ് വിവാദത്തിന്റെ തുടക്കം. മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു സംഭവം. 15 പന്തിൽ 25 റൺസുമായി മികച്ച ഫോമിലായിരുന്നു ജഗദീശൻ.
എന്നാൽ നാലാം പന്ത് എറിയാനെത്തിയ അപരാജിത്, റോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന ജഗദീശനെ മങ്കാദിങ് ചെയ്യുകയായിരുന്നു. ക്രീസിന് പുറത്തായിരുന്ന ജഗദീഷൻ ഇതോടെ പുറത്താവുകയായിരുന്നു ഇതോടെ പ്രകോപിതനായ ജഗദീശൻ ഡഗൗട്ടിലേക്ക് മടങ്ങവേ, എൻആർകെ താരങ്ങൾക്കു നേരേ അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു. ആദ്യം ഗ്ലൗസോടു കൂടിയും പിന്നീട് ഗ്ലൗസ് മാറ്റിയശേഷവും ജഗദീശൻ ആംഗ്യം തുടർന്നു. തമിഴ്നാടിനായി 26 ഫസ്റ്റ് ക്ലാസ്, 36 ലിസ്റ്റ് എ, 45 ട്വന്റി20 മത്സരങ്ങൾ എന്നിവ ജഗദീശൻ കളിച്ചിട്ടുണ്ട്.
അശ്ലീല ആംഗ്യം കാണിച്ചതിനാൽ താരത്തിനെതിരെ നടപടിക്കു സാധ്യതയുണ്ട്. ഐപിഎലിൽ 2018 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമാണ് എൻ.ജഗദീശൻ, കഴിഞ്ഞ മാസം അവസാനിച്ച ഐപിഎൽ സീസണിൽ രണ്ടു മത്സരങ്ങളിൽ ജഗദീശൻ കളിച്ചിരുന്നു.
തമിഴ് നാട് പ്രീമിയർ ലീഗിന്റെ ആറാം പതിപ്പിന് ആവേശകരമായ തുടക്കം കുറിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരയ ചെന്നൈ