SHARE

തുടക്കത്തിൽ നേരിട്ട തകർച്ചയ്ക്ക് ശേഷം ബയേൺ മ്യൂണിച്ച് മികവ് വീണ്ടെടുത്തതോടെ ബുന്ദസ്‌ലി​ഗയിൽ കിരീടപ്പോരാട്ടം ആവേശത്തിലേക്ക്. ഇന്നലെ ഹോഫൻഹെയിമിനെ തകർത്ത് ബയേൺ, ബൊറൂസിയ ഡോർട്ട്മുണ്ടുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറച്ചു. ഡോർട്ട്മുണ്ടിനേക്കാൾ ഒരു മത്സരം കൂടുതലാണ് ബയേൺ കളിച്ചത്.

ലീ​ഗിൽ ഏഴാം സ്ഥാനത്തുള്ള ഹോഫൻഹെയിമിനെ അവരുടെ മൈതാനത്ത് തകർത്താണ് ബയേൺ തിരിച്ചുവന്നത്. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു ബയേണിന്റെ ജയം. രണ്ട് ​ഗോൾ നേടിയ ലിയോൺ ​ഗോരെറ്റ്സ്ക, ഒരു ​ഗോൾ നേടിയ പോളിഷ് സൂപ്പർതാരം റോബർട്ടോ ലെവൻഡോവസ്കി എന്നിവരാണ് ഹോഫൻഹെയ്മിനെ തകർത്തത്. നിക്കോ സൂളാണ് ഹോഫൻഹെയ്മിന്റെ ഒരു ​ഗോൾ നേടിയത്.

വിജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് ബയേണിന് 39 പോയിന്റായി. ഒന്നാമതുള്ള ഡോർട്ട്മുണ്ടിന് 17 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുണ്ട്. ലീ​ഗിന്റെ തുടക്കത്തിൽ ബയേൺ ആറാം സ്ഥാനത്ത് വരെ പിന്നിലേക്ക് പോയിരുന്നു. ഇപ്പോൾ ബയേണും ഫോമിലേക്കെത്തിയതോടെ ജർമനിയിലെ കിരീടപ്പോരാട്ടത്തിന് ആവേശമേറി