SHARE

ജർമൻ കപ്പിൽ ഇക്കുറി ബയേൺ മ്യൂണിച്ചിന്റെ മുത്തം. കലാശപ്പോരിൽ കരുത്തരായ റെഡ്ബുൾ ലെയിപ്സി​ഗിനെ തകർത്താണ് ബയേൺ കിരീടജേതാക്കളായത്. നേരത്തെ തന്നെ ബുന്ദസ്‌ലി​ഗ കിരീടം ചൂടിയ ബയേണിന് ഇതോടെ സീസണിൽ ഡൊമസ്റ്റിക്ക് ഡബിൾ എന്ന നേട്ടം സ്വന്തമായി.

ബെർലിനിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് ബയേൺ ലെയിപ്സി​ഗിനെ തകർത്തത്. മത്സരത്തിന്റെ 29-ാം മിനിറ്റിൽ പോളണ്ട് സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കിയുടം ​ഗോളിൽ ബയേൺ മുന്നിലെത്തി. പിന്നീട് 78-ാം മിനിറ്റിൽ ഫ്രഞ്ച് വിങ്ങർ കിങ്സ്ലി കോമാനിലൂട ബയേൺ ലീഡുയർത്തി. പിന്നീട് 85-ാം മിനിറ്റിൽ തന്റെ രണ്ടാം ​ഗോളിലൂടെ ലെവൻഡോവ്സ്കി ബയേണിന് കിരീടം ഉറപ്പാക്കി

ഇത് 19-ാം തവണയാണ് ജർമൻ കപ്പ് ബയേൺ സ്വന്തമാക്കുന്നത്. 2016-17 സീസണിലായിരുന്നു ഇതിനുമുമ്പ് ബയേൺ കിരീടം ചൂടിയത്. കഴിഞ്ഞ വർഷം ബയേൺ ഫൈനലിലെത്തിയിരുന്നെങ്കിലും എയിൻട്രാച്ച് ഫ്രങ്ക്ഫർട്ടിന് മുന്നിൽ കീഴടങ്ങിയിരുന്നു.