SHARE

ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം മൈതനത്ത് കനത്ത തോല്‍വിയേറ്റു വാങ്ങി ചെല്‍സി ബയേണ്‍ മുൂണിക്കിനോടായിരുന്നു പരാജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബയേണ്‍ ചെല്‍സിയെ തകര്‍ത്തത്. ആദ്യ പാദ മത്സരമായിരുന്നു നടന്നത്. സെര്‍ജ് ഗ്നാബ്രിയുടെ ഇരട്ട ഗോളുകളാണ് ബയേണിന് തിളങ്ങുന്ന വിജയം സമ്മാനിച്ചത്.

കളിയുടെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്നെണീറ്റ ബയേണിനെ പിടിച്ചു കെട്ടാന്‍ ചെല്‍സിക്കു കഴിഞ്ഞില്ല. 51-ാം മിനിട്ടില്‍ ആദ്യ ഗോളടിച്ച ഗ്നാബ്രി ആ ഗോളാഘോഷം അവസാനിക്കുന്നതിന് മുമ്പ് 54-ാം മിനിട്ടില്‍ രണ്ടാം ഗോളും നേടി.

ഇതു കൊണ്ടും അവസാനിച്ചിരുന്നില്ല ബയേണിന്റെ ഗോള്‍ ദാഹം 76-ാം മിനിട്ടില്‍ ലവന്‍ഡോസ്‌കിയാണ് ചെല്‍സിയുടെ വല കുലുക്കി മൂന്നാം ഗോളും നേടി ചെല്‍സിയുടെ പതനമുറപ്പിച്ചത്. രണ്ടാം പാദ മത്സരത്തില്‍ ബയേണിന്റെ തട്ടകത്തില്‍ അവരെ വന്‍ മാര്‍ജിനില്‍ തകര്‍ക്കാനായാല്‍ മാത്രമെ ചെല്‍സിക്കു മുന്നോട്ടു പോകാനാവൂ.