SHARE

ഫിലിപ്പ് കുട്ടിഞ്ഞോയുടെ ഹാട്രിക് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ബയേണ്‍ മുൂണിക്കിന് വമ്പന്‍ വിജയം. ജര്‍മ്മന്‍ ബുന്ദസ്ലിഗയില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ബയേണ്‍ വെര്‍ഡര്‍ ബ്രെമനെ തകര്‍ത്തത്. മത്സരത്തില്‍ ആദ്യം ലീഡ് നേടിയത് ബ്രെമനായിരുന്നു. 24-ാം മിനിറ്റില്‍ മിലോട്ട് റാഷിക്ക ആയിരുന്നു ഗോള്‍ നേടിയത്.

എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് കുട്ടിഞ്ഞോ ഗോള്‍ വേട്ട ആരംഭിച്ചു.45-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ആദ്യ പകുതിയുടെ അധിക സമയത്തിന്റെ നാലാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയും ഗോള്‍ കണ്ടെത്തിയതോടെ ഒരു ഗോളിന്റെ ലീഡുമായായിരുന്നു ബയേണ്‍ രണ്ടാം പകുതിയിലേയ്ക്ക് പ്രവേശിച്ചത്.

ഇരട്ടി പ്രഹരശേഷിയോടെയായിരുന്നു രണ്ടാം പകുതിയില്‍ ബയേണ്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്. 63,  78 മിനിറ്റുകളിലായി കുട്ടിഞ്ഞോ ഹാട്രിക് പൂര്‍ത്തിയാക്കിയപ്പോള്‍ 72 മിനിറ്റിലെ ഗോളോടെ ലെവന്‍ഡോസ്‌കി ഇരട്ടഗോള്‍ സ്വന്തമാക്കി. 75-ാം മിനിറ്റില്‍ തോമസ് മുള്ളറുടേതായിരുന്നു മറ്റൊരു ഗോള്‍. ജയത്തോടെ ലീഗില്‍ നാലാം സ്ഥാനത്തെത്താന്‍ ബയേണിനായി.